KeralaLatest NewsNews

സംസ്ഥാന ബജറ്റ്: കേരളത്തിൽ കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ ലഭ്യമാക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ രോഗികൾക്ക് ലഭ്യമാക്കുമെന്ന് ധമന്ത്രി ഡോ. ടി.എം തോമസ് ഐസക്. കാൻസർ മരുന്നുകളുടെ ഉൽപാദനത്തിന് സർക്കാർ സംവിധാനമൊരുക്കും. കൂടാതെ ഏപ്രില്‍ മാസത്തില്‍ 40 കോടി മുതല്‍മുടക്കി നോണ്‍ ബീറ്റാ ലാംക്ടം ഇംന്‍ജക്റ്റബിള്‍ പ്ലാന്റിന്‍റെ ഉദ്ഘാടനവും നടക്കുമെന്ന് ഐസക് പറഞ്ഞു.

ഇതിനായി കിഫ്ബിയുടെ സഹായത്തോടെ കെ എസ് ഡി പിയുടെ തൊട്ടടുത്തുള്ള 6.4 ഏക്കര്‍ സ്ഥലത്ത് ഓങ്കോളജി പാര്‍ക്ക് 2020-21ൽ നിര്‍മിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം അനിവാര്യമായ മരുന്നുകളുടെ ഉല്‍പാദനം നോണ്‍ ബീറ്റാ ലാംക്ടം ഇംന്‍ജക്റ്റബിള്‍ പ്ലാന്‍റ് വരുന്നതോടെ ആരംഭിക്കാനാകും. സാധാരണഗതിയില്‍ ഇതിനായി വേണ്ട അഞ്ച് മരുന്നുകള്‍ക്ക് പ്രതിദിനം 250 രൂപ ശരാശരി ചെലവ് വരും. എന്നാല്‍ കെഎസ്ഡിപിയില്‍ ഉല്‍പാദനം ആരംഭിക്കുമ്പോള്‍ 28 രൂപയ്ക്ക് മരുന്ന് ലഭ്യമാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ച് ഡാറ്റാ ബേസ് തയ്യാറാക്കും. ആശ പ്രവർത്തകരുടെ ഓണറേറിയം 500 രൂപ വർധിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ പുതിയ പാലിയേറ്റീവ് നയത്തിന് ബജറ്റിൽ അംഗീകാരം നൽകി. പദ്ധതിയുടെ പ്രവർത്തനം സബ് സ്റ്റേഷനുകളിലൂടെ സംസ്ഥാന വ്യാപകമാക്കും.

വിശപ്പ് രഹിത പദ്ധതിയുടെ ഭാഗമായയി വിശക്കുന്ന എല്ലാവർക്കും ഭക്ഷണം നൽകാൻ സംവിധാനം ഒരുക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ കുടുംബശ്രീ നേതൃത്വത്തിൽ തുടങ്ങും. ഭക്ഷണ വിതരണത്തിന് റേഷൻ വിലയ്ക്ക് ധാന്യങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: സംസ്ഥാന ബജറ്റ് 2020 : സ്ത്രീ സുരക്ഷയ്ക്ക് പത്തു കോടി

വിശക്കുന്നവന് ഭക്ഷണവും, ദാഹിക്കുന്നവന് വെള്ളവും തണുക്കുന്നവന് പുതപ്പും, തളരുന്നവന് കിടപ്പും എന്നാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് സ്വാതന്ത്ര്യത്തിന് നല്‍കിയ നിര്‍വചനം. ഈ കാഴ്ചപ്പാടാണ് സര്‍ക്കാരിനുമുള്ളത്. ലോക പട്ടിണി സൂചികയില്‍ താഴേക്ക് പോകുന്ന രാജ്യത്തില്‍ വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button