Latest NewsNewsIndia

പതിനഞ്ചംഗ ട്രസ്റ്റില്‍ സന്യാസി സമൂഹത്തിന് പ്രാതിനിധ്യമില്ല, പരാതി

അയോധ്യ: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായി തയ്യാറാക്കിയ പതിനഞ്ചംഗ ‘ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര’ ട്രസ്റ്റിനെതിരേ എതിര്‍പ്പുമായി സന്ന്യാസിമാരും പുരോഹിതരും രംഗത്ത്. ട്രസ്റ്റില്‍ സന്ന്യാസിസമൂഹത്തില്‍നിന്നു മതിയായ പ്രാതിനിധ്യമില്ലെന്നാണ് പരാതി.

ട്രസ്റ്റിന്റെ ഘടനയില്‍ രാമജന്മഭൂമി ന്യാസ് മുഖ്യ രക്ഷാധികാരി മഹന്ദ് നൃത്യ ഗോപാല്‍ ദാസ് ആശ്ചര്യം പ്രകടിപ്പിച്ചു. ക്ഷേത്രത്തിനായി ത്യാഗംചെയ്തവരെ പൂര്‍ണമായും അവഗണിച്ചെന്നും ഇതു സന്ന്യാസിമാരെ പരിഹസിക്കലാണെന്നും അദ്ദേഹം ആരോപിച്ചു. വൈഷ്ണവസമാജം ട്രസ്റ്റില്‍നിന്ന് പൂര്‍ണമായും അവഗണിക്കപ്പെട്ടതായി മഹന്ദ് നൃത്യ ഗോപാലിന്റെ പിന്‍ഗാമി മഹന്ദ് കമല്‍ നയന്‍ദാസ് ആരോപിച്ചു. ബി.എസ്.പി.ക്കുവേണ്ടി തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള ബിമലേന്ദ്ര മോഹന്‍ പ്രതാപ് മിശ്രയെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനെ സന്ന്യാസി സമൂഹം വിമര്‍ശിച്ചു. ട്രസ്റ്റിനെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.മഹന്ദ് നൃത്യ ഗോപാല്‍ ദാസിനെ പുതിയ ട്രസ്റ്റിന്റെ തലവനാക്കണമെന്നും സന്ന്യാസിസമൂഹം ആവശ്യപ്പെടുന്നു.

ഭാവികാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ദിഗംബര്‍ അഖാഡയില്‍ സന്ന്യാസിമാര്‍ യോഗം ചേരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button