Latest NewsKeralaNews

സംസ്ഥാന ബജറ്റ് 2020:പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കായി 1500 കോടി, 5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കായി 1500 കോടി. കൂടാതെ 5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ബജറ്റവതരണത്തില്‍ തോമസ് ഐസക് വ്യക്തമാക്കി. 20985 ഡിസൈന്‍ റോഡുകളാണ് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 41 കിലോമീറ്ററില്‍ 10 ബൈപാസുകള്‍. 22 കിലോമീറ്ററില്‍ 20 ഫ്ളൈ ഓവറുകള്‍, 53 കിലോമീറ്ററില്‍ 74 പാലങ്ങള്‍. കോവളം മുതല്‍ ബേക്കല്‍ വരെ തെക്കു വടക്ക് ജലപാതയും ധനമന്ത്രി പ്രഖ്യാപിച്ചു. ഗ്രാമീണ റോഡ് വികസനത്തിനായി ആയിരം കോടിയാണ് വകയിരുത്തിയിരിക്കുന്നത്.

ഗ്രീന്‍ഫീല്‍ഡ് റെയില്‍വേ യാഥാര്‍ഥ്യമാക്കും. പുതിയ സര്‍വീസ് റോഡ്, ടൗണ്‍ഷിപ്പുകള്‍ എന്നിവയുടെ പദ്ധതിയുടെ ഭാഗമായിരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
കൊച്ചി- മെട്രോയുടെ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കുമുള്ള പുതിയ ലൈനുകള്‍ക്ക് 3025 കോടി അനുവദിച്ചു. എല്ലാ ബസ് ഓപ്പറേറ്റര്‍മാരെയും ക്ലസ്റ്റര്‍ ആക്കി, ഇ ടിക്കറ്റിങ് അടക്കമുള്ള സ്മാര്‍ട്ട് സേവനങ്ങള്‍ നടപ്പാക്കുമെന്നും തോമസ് ഐസക്ക് ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. കൊച്ചി നഗരത്തില്‍ 6000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

675 പദ്ധതികളിലായി 35028 കോടി രൂപയുടെ പ്രോജക്ടുകള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിരിക്കുന്നത്. കിഫ്ബിയിലുടെ 13618 കോടിയുടെ പദ്ധതികള്‍ക്ക് ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. 43 കിലോമീറ്ററുകളില്‍ 10 ബൈപാസുകള്‍. പൊതമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് 1500 കോടി. 53 കിലോമീറ്ററില്‍ 74 പാലങ്ങള്‍. രണ്ടര ലക്ഷം കുടിവെള്ള കണക്ഷന്‍. 4384 കോടിയുടെ കുടിവെള്ള പദ്ധതി. 500 മെഗാവാട്ട് ശേഷിയുള്ള വൈദ്യൂതി ഇവയെല്ലാം കിഫ്ബി വഴിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്

വ്യവസായ പാര്‍ക്കുകള്‍ക്ക് ഭൂമി എടുത്തു നല്‍കുന്നതിന് പ്രത്യേക 15 ലാന്‍ഡ് അക്വസിഷന്‍ യൂണിറ്റുകള്‍ കിഫ്ബിക്കുവേണ്ടി ആരംഭിക്കും. കിഫ്ബി വഴി 20 ഫ്‌ളൈ ഓവറുകള്‍ നിര്‍മ്മിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികളും കിഫ്ബിയിലൂടെ നടപ്പിലാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button