ന്യൂഡല്‍ഹി : ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാതെ നാല് സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ചികിത്സ ഇളവ് നിഷേധിച്ച് സര്‍ക്കാരുകള്‍ . പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കാന്‍ തയ്യാറാകാത്തതെന്ന് കേന്ദ്രം അറിയിച്ചു. പശ്ചിമ ബംഗാള്‍, ഡല്‍ഹി, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കാന്‍ തയ്യാറാകാത്തതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്ധന് പറഞ്ഞു. ലോക് സഭയില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയെക്കുറിച്ച് ചോദ്യം ഉയര്‍ത്തിയ കോണ്‍ഗ്രസ് എംപിയ്ക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read Also : ആയുഷ്മാന്‍ ഭാരത് പദ്ധതി കേരളം വേണ്ടവിധം നടപ്പാക്കുന്നില്ലെന്ന് പ്രധാനമന്ത്രി; പ്രതികരണവുമായി കെ.കെ ശൈലജ
പാവപ്പെട്ട ജനങ്ങള്‍ക്ക് ചികിത്സയ്ക്കായി വര്‍ഷം അഞ്ച് ലക്ഷം രൂപവരെ സഹായം നല്കുന്ന പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. രാജ്യത്തെ 55 കോടി പാവപ്പെട്ട ജനങ്ങളാണ് ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ച് വരുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 82 ലക്ഷം ജനങ്ങള്‍ക്കാണ് ഇതിന്റെ ഗുണഫലങ്ങള്‍ ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം ലോക്സഭയെ അറിയിച്ചു.
ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഇതുവരെ 1.5 ലക്ഷം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 2022 ആകുമ്പോഴേക്കും 40, 0000 കേന്ദ്രങ്ങള്‍ കൂടി നിര്‍മ്മിക്കും. രാജ്യത്തെ 12. 04 കോടി ജനങ്ങള്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ക്ക് ഉടമകളാണ്. ബാക്കിയുള്ള 43 കോടി ജനങ്ങള്‍ക്കു കൂടി കാര്‍ഡ് നല്‍കുമെന്നും ഹര്‍ഷ വര്ധന് ലോക്സഭയില്‍ വ്യക്തമാക്കി.
Post Your Comments