Latest NewsKeralaNews

റിസോര്‍ട്ട് ആക്രമണത്തില്‍ മാപ്പ് പറഞ്ഞ് മാവോയിസ്റ്റുകള്‍

മേപ്പാടി: വയനാട് മേപ്പാടിയിലെ റിസോര്‍ട്ട് ആക്രമണത്തില്‍ മാവോയിസ്റ്റുകള്‍ മാപ്പ് പറഞ്ഞു. റിസോര്‍ട്ട് ആക്രമണത്തില്‍ പാര്‍ട്ടിക്ക് തെറ്റ് പറ്റിയെന്ന് വാര്‍ത്താക്കുറിപ്പിലൂടെയാണ് മാവോയിസ്റ്റുകള്‍ പറഞ്ഞത്.

ഇക്കഴിഞ്ഞ ജനുവരി 15നായിരുന്നു മേപ്പാടിയിലെ അട്ടമല ആനക്കുഞ്ഞിമൂലയില്‍ സ്വകാര്യ റിസോര്‍ട്ടിന് നേരെ മാവോയിസ്റ്റുകള്‍ ആക്രമിച്ചത്. എന്നാല്‍ വേണ്ടത്ര ആലോചനയില്ലാതെ നടത്തിയ ആക്രമണമായിരുന്നു അതെന്നും റിസോര്‍ട്ടിന് സംഭവിച്ച നാശനഷ്ടത്തില്‍ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മറ്റി ഖേദം പ്രകടിപ്പിക്കുന്നുവെന്നും വ്യക്തമാക്കിയാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.

ആദിവാസി സ്ത്രീകളോട് ലൈംഗികച്ചുവയോടെ പെരുമാറുകയും അരി തരാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്താല്‍ ശക്തമായ മറുപടിയുണ്ടാകുമെന്ന് പോസ്റ്റര്‍ പതിപ്പിച്ചശേഷമായിരുന്നു മാവോയിസ്റ്റുകള്‍ റിസോര്‍ട്ടിന് നേരെ ആക്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button