Latest NewsNewsIndia

സിആര്‍പിഎഫ് ക്യാമ്പിന് നേരെ മാവോയിസ്റ്റ് ആക്രമണം

റായ്പൂര്‍: സിആര്‍പിഎഫ് ക്യാമ്പിന് നേരെ മാവോയിസ്റ്റ് ആക്രമണം. ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഇല്‍മഗൗണ്ടയിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. സുഖ്മ ജില്ലയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.

Read Also : പാരമ്പര്യമുള്ള ഹൈടെക്ക് പാർട്ടിയായി കോൺഗ്രസ്: ഗ്രൂപ്പുകൾ തമ്മിൽ സൈബർ ഇടത്തിൽ ഒളിപ്പോര് മുറുകുന്നു

പതിയിരുന്ന് ഭീകരര്‍ ക്യാമ്പിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. ശബ്ദംകേട്ട് ക്യാമ്പിന് പുറത്തേക്ക് വന്ന ജവാന്മാര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായികുന്നു. തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. സേനയുടെ പ്രത്യാക്രമണത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെ മാവോയിസ്റ്റുകള്‍ ഉള്‍വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു.

പരിക്കേറ്റ ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button