ന്യൂയോർക്ക് : പ്രമുഖ ഹോളിവുഡ് നടൻ നടന്‍ കിര്‍ക് ഡഗ്ലസ്( 103) അന്തരിച്ചു. പ്രമുഖ നടൻ മൈക്കിള്‍ ഡഗ്ലസിന്റെ പിതാവ് കൂടിയാണ് ഇദ്ദേഹം. ആറ് പതിറ്റാണ്ടുകള്‍ ഹോളിവുഡിൽ നിറഞ്ഞു നിന്ന ഇതിഹാസ താരമാണ് വിടവാങ്ങിയത്.
Also read : വുഹാനില്‍ നിന്നെത്തിച്ച 645 പേര്‍ക്കും കൊറോണയില്ല, സ്ഥിരീകരിച്ച് കേന്ദ്രം
1960ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം സ്പാര്‍ട്ടക്കസിലൂടെയാണ് ഡഗ്ലസ് ഏറെ പ്രശസ്തി നേടിയത്. 1949-ല്‍ പുറത്തിറങ്ങിയ ബോക്സിംഗ് കഥ പറയുന്ന ചിത്രം ചാമ്പ്യനിലെ മികച്ച പ്രകടനത്തിന് ഡഗ്ലസിന് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചു. 1940 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ തൊണ്ണൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ട ഡഗ്ലസ്, മൂന്നു തവണ ഓസ്‌കർ പുരസ്‌കാരത്തിനു നാമനിർദേശം ചെയ്തിട്ടുണ്ട്.
Post Your Comments