ന്യൂഡല്‍ഹി : ചൈനയിലെ വുഹാനില്‍ നിന്ന് രണ്ട് വിമാനങ്ങളിലായി ഇന്ത്യ ഒഴിപ്പിച്ച 645 പേര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. 1,38,750 യാത്രക്കാരെ ഇതുവരെ പരിശോധിച്ചു. കേരളത്തിലുള്ള മൂന്നു പേര്‍ക്ക് മാത്രമാണ് നിലവില്‍ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ഈ മൂന്ന് പോസിറ്റീവ് കേസുകള്‍ ഒഴികെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നെറ്റ്‌വര്‍ക്ക് ലബോറട്ടറികളില്‍ പരിശോധിച്ച 510 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. അതിനിടെ, കേരളത്തിലെ മൂന്ന് വിദ്യാര്‍ഥികളുടെയും ആരോഗ്യനില മെച്ചപ്പെടുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.
ആര്‍മി ബെയ്‌സിലും ഐ.ടി.ബി.പി ക്യാമ്പുകളിലും ഐസൊലേഷനില്‍കഴിയുകയാണ് ഇവരെല്ലാം. ഫെബ്രുവരി ആറുവരെ വിദേശ രാജ്യങ്ങളില്‍ നിന്ന് 1,265 വിമാനങ്ങളില്‍ ഇന്ത്യയില്‍ എത്തിയ 1,38,750 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ആര്‍ക്കും വൈറസ് ബാധയില്ലെന്ന് കണ്ടെത്തി.
Post Your Comments