ചെന്നൈ: ലൈംഗികപീഡനം സഹിച്ചത് ഏഴുമാസം. ആളൊഴിഞ്ഞ ടെറസിലേക്കും ഇരുട്ടുപിടിച്ച ലിഫ്റ്റ് മുറിയിലേക്കും വിളിച്ചുകൊണ്ടുപോയത് ഗെയിമെന്നു കരുതി.പീഡനത്തിന് ഇരയായ പതിനൊന്നുവയസ്സുകാരിയുടെ മൊഴി ഞെട്ടിപ്പിക്കുന്നത്. കേള്‍വിക്കുറവുള്ള കുട്ടിയെ ചെന്നൈ അയനാവാരത്ത് അപ്പാര്ട്ടമെന്റ് സമുച്ചയത്തിലെ ജീവനക്കാര്‍ പീഡിപ്പിച്ച വിവരം പുറത്തറിയുന്നത് 2018 ലാണ്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് പ്രതികള്‍ക്ക് മരണം വരെ തടവുശിക്ഷയടക്കം 15 പേര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചു. ലിഫ്റ്റ് ജീവനക്കാരന് അനാവശ്യമായി കുട്ടിയെ സ്പര്‍ശിക്കുന്ന കണ്ട സഹോദരി ചോദ്യം ചെയ്തത്ിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ലിഫ്റ് ഒാപ്പറേറ്റര്‍, തോട്ടപ്പണിക്കാര്‍, ഇലക്രട്രീഷ്യന്മാര് തുടങ്ങയിവരാണ് കുട്ടിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടിയെ ചെറുപ്രായം മുതല്‍ കാണുന്ന ഇവര്‍ വേഗം കുട്ടിയുമായി അടുത്തു. ഇത് മുതലെടുത്താണ് പീഡിപ്പിക്കുന്നത്. 56 വയസ്സുള്ള രവികുമാറാണ് കേസിലെ പ്രധാന പ്രതി. ഗെയിമെന്ന് പറഞ്ഞാണ് ഇയാള്‍ ആദ്യമായി കുട്ടിയെ ടെറസിലേക്ക് കൂട്ടിക്കൊണ്ട് പോയതെന്നാണ് കുട്ടിയുടെ മൊഴി.സ്കൂളില്‍നിന്നു തിരിച്ചെത്തിയതിനുശേഷം കുട്ടി കെട്ടിടവളപ്പില്‍ സൈക്കിളുമായി കളിക്കാനിറങ്ങുന്ന സമയത്തായിരുന്നു പീഡനം. ആദ്യപീഡനത്തിനുശേഷം കുട്ടി പുറത്തുപറയുന്നുണ്ടോയെന്ന് നിരീക്ഷിച്ചശേഷം കുറച്ച് ദിവസങ്ങള്കഴിഞ്ഞ് വീണ്ടും പീഡിപ്പിക്കുകയായിരുന്നു.
പ്രതികളായ ഒരോരുത്തരും പിന്നീട് ഇതേരീതിയില്‍ പീഡനം നടത്തുകയായിരുന്നു. തുടയിലുംഅടിവയറിലും വേദന തോന്നുന്നതായി കുട്ടി പറഞ്ഞിരുന്നെങ്കിലും അടുത്തിടെ ഋതുമതിയായതിന്റെ പ്രശ്നമായി വീട്ടുകാര്‍ കരുതി. സൈക്കിള്‍ ചവിട്ടി നടക്കുന്നതും ശരീരവേദനയ്ക്ക് കാരണമാണെന്ന് കരുതുകയായിരുന്നു. 17 പ്രതികളില്‍ ഒരാള്‍ വിചാരണയ്ക്കിടെ മരിച്ചു. കുറ്റംതെളിയിക്കാന്‍ സാധിക്കാതെവന്നതോടെ ഒരാളെ വെറുതെവിട്ടു. ഇയാള്‍ ചെയ്ത കുറ്റം കോടതി മുമ്പാകെ വിവരിക്കാന്‍ കുട്ടിക്ക് സാധിച്ചിരുന്നില്ല.
Post Your Comments