Latest NewsCricketNewsSports

ക്ലാസ് ആന്റ് മാസ് ഓപ്പണിംഗ് കാണാന്‍ വീണ്ടും അവസരമൊരുങ്ങുന്നു ; സന്തോഷം പങ്കു വെച്ച് സെവാഗ്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്ലാസ് ആന്റ് മാസ് ഓപ്പണിംഗ് കൂട്ടുക്കെട്ടാണ് സച്ചിന്‍ വീരു കൂട്ടുക്കെട്ട്. കളിയില്‍ നിന്ന് വിരമിച്ച ശേഷം ഓള്‍ സ്റ്റാര്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ഇരുവരും വീണ്ടും ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഇതാ സച്ചിനൊപ്പം വീണ്ടും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള അവസരം ലഭിച്ചതില്‍ സന്തോഷം പങ്ക് വെച്ച് സെവാഗ് രംഗത്തെത്തിയിരിക്കുകയാണ്. റോഡ് സേഫ്റ്റി വേള്‍ഡ് സീരിസിലാണ് ഈ ഇതിഹാസ സഖ്യം വീണ്ടും ഒന്നിക്കുന്നത്.

ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് ടി20 ടൂര്‍ണമെന്റില്‍ 2015ലാണ് അവസാനമായി സച്ചിനും സേവാംഗും ഒന്നിച്ചത്. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടായിരുന്നു സച്ചിനും സേവാഗും. 3919 റണ്‍സാണ് 93 ഇന്നിംഗ്‌സുകളില്‍ നിന്നും ഈ സഖ്യം അടിച്ച് കൂട്ടിയത്. സച്ചിനൊപ്പം കളിക്കുന്നതും വീണ്ടും ബ്രെറ്റ് ലീയെ നേരിടുന്നതും സ്വപ്നതുല്ല്യമായ അവസമാണെന്നാണ് വീരു പറയുന്നത്.

ലോകമെമ്പാടും റോഡ് സേഫ്റ്റിയെ കുറിച്ച് ബോധവത്കരണം ഉണ്ടാക്കാനാണ് റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ലക്ഷ്യം വെക്കുന്നത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ബ്രയാന്‍ ലാറ, ബ്രെറ്റ് ലീ തുടങ്ങിയ ഇതിഹാസ താരങ്ങളാണ് ഈ സീരീസില്‍ ഇറങ്ങുക. വിരമിച്ച നൂറ്റിപ്പത്തോളം ക്രിക്കറ്റ് താരങ്ങള്‍ കളിക്കളത്തില്‍ ഇറങ്ങുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button