Latest NewsNewsIndia

നിർഭയ കേസ് : മൂന്നാമത്തെ ദയാഹർജിയും തള്ളി

ന്യൂഡൽഹി : നിർഭയ കേസിലെ മൂന്നാമത്തെ ദയാഹർജിയും തള്ളി.മൂ​ന്നാം പ്ര​തി അ​ക്ഷ​യ് സിം​ഗ് ഠാ​ക്കൂ​ർ സ​മ​ർ​പ്പി​ച്ച ദ​യാ​ഹ​ർ​ജിയാണ് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ത​ള്ളിയത്. ഈ ​മാ​സം ഒ​ന്നി​നാ​ണ് അ​ക്ഷ​യ് ദ​യാ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ചിരുന്നത്. കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ മു​കേ​ഷ് കു​മാ​ർ സിം​ഗി​ന്‍റെ​യും വി​ന​യ് ശ​ർ​മ​യു​ടെ​യും ദ​യാ​ഹ​ർ​ജി രാ​ഷ്ട്ര​പ​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. ദയാ​ഹ​ര്‍​ജി ത​ള്ളി​യാ​ൽ 14 ദി​വ​സം ക​ഴി​ഞ്ഞ് മാ​ത്ര​മേ പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​വൂ എ​ന്നാ​ണ് നി​യ​മം.

Also read : രാജ്യസുരക്ഷയില്‍ രാഷ്ട്രീയം പാടില്ല, വെടിയുതിർത്തത് ആം ആദ്മി പ്രവർത്തകൻ ആണെങ്കിൽ ഇരട്ടി ശിക്ഷ നൽകണം, കേന്ദ്രത്തോട് കെജ്‌രിവാൾ

ശിക്ഷ വെവേറെ നടപ്പാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രസർക്കാർ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. പ്രതികളുടെ മരണവാറന്‍റ് സ്റ്റേ ചെയ്തുള്ള വിചാരണക്കോടതിയുടെ ഉത്തരവിൽ ഇടപെടാനാകില്ലന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. പ്രതികൾ മനപ്പൂർവ്വം ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കുകയാണെന്ന് നിരീക്ഷിച്ച കോടതി ഏഴ് ദിവസത്തിനുള്ളിൽ പ്രതികൾ എല്ലാ നിയമനടപടികളും പൂർത്തിയാക്കണമെന്നു നിർദേശിച്ചു.

അ​തേ​സ​മ​യം, ഡ​ൽ​ഹി ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച പു​തി​യ വി​ധി​ക്കെ​തി​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​സി​ലെ നാ​ല് പ്ര​തി​ക​ളു​ടേ​യും ശി​ക്ഷ വൈ​കു​മെ​ന്ന സ്ഥി​തി വ​ന്ന​തോ​ടെ​യാ​ണ് കേ​ന്ദ്രം സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് ലോക്സഭയിൽ പറഞ്ഞു. പ്രതികള്‍ ശിക്ഷ വൈകിപ്പിക്കാന്‍ മനപ്പൂര്‍വം ശ്രമിച്ചുവെന്ന് അത് നീതീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button