KeralaLatest NewsNews

ക്ഷണിച്ചില്ലെങ്കിലെന്താ; വിവാഹത്തിനും ഗൃഹപ്രവേശത്തിനും അതിഥികളായി ഇവര്‍ ഇനി വീടുകളിലെത്തും

തിരുവനന്തപുരം: വിവാഹ ആഘോഷങ്ങളിലും ഗൃഹപ്രവേശത്തിനുമൊക്കെ ക്ഷണിക്കപ്പെടാത്ത അതിഥികളായി ഇനി ഇവര്‍ വീടുകളിലെത്തും. ക്ഷണിക്കപ്പെടാത്ത അതിഥികളായി എത്തുന്നത് ആരാന്നണാല്ലേ. എക്‌സൈസ് ഉദ്യോഗസ്ഥരാണ് ആ അതിഥികള്‍. ആഘോഷവേളകളില്‍ മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപഭോഗം കുറയ്ക്കാനും ബോധവത്കരണത്തിനുമാണ് ഇവര്‍ ക്ഷണിക്കാതെ തന്നെ വരുന്നത്.

മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും വ്യാപനം തടയാന്‍ നടപ്പാക്കിവരുന്ന വിമുക്തി പദ്ധതിയുടെ ഭാഗമായാണ് ഈ ക്ഷണിക്കപ്പെടാത്ത വരവ്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മറ്റും വിവാഹസത്കാരവും ഗൃഹപ്രവേശം പോലുള്ള ചടങ്ങുകളും ഉത്സവാഘോഷങ്ങളുമാണ് പുതുതലമുറയെ മദ്യപിക്കാനും ലഹരി ഉപയോഗിക്കാനും പലപ്പോഴും പ്രേരിപ്പിക്കുന്നത്.എക്‌സൈസ് റേഞ്ച് ഓഫീസുകളിലും വിമുക്തി പ്രവര്‍ത്തന ചുമതലയുള്ളവരും സിവില്‍ എക്‌സൈസ് ഓഫീസര്‍മാരും ഇനി മുതല്‍ ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കും.വീര്യം കൂട്ടാന്‍ വ്യാജമദ്യം നിര്‍മ്മിച്ച് ആഘോഷിക്കുന്നവരും കുറവല്ല. ഇത് ദുരന്തങ്ങള്‍ക്ക് വഴിവയ്ക്കാനുളള സാദ്ധ്യതയും ഏറെയാണ്. അത് തടയുകയാണ് ലക്ഷ്യം.

ആഘോഷങ്ങളെ തടസപ്പെടുത്തുകയോ ആരെയും ബുദ്ധിമുട്ടിക്കുകയോ അല്ല ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ലക്ഷ്യം. മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ദൂഷ്യവശങ്ങളെപ്പറ്റി ബോധവത്കരിക്കുകയും പുതിയതലമുറയെ നേര്‍വഴിക്ക് നയിക്കുകയുമാണ് ഉദ്ദേശം. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ബോധവത്കരണം കൂടി നടത്തിയാലേ ലഹരിയെ പിടിച്ചുകെട്ടാനാവുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button