Latest NewsKerala

കണ്ണന്റെ പുതിയ വീട്ടിലേക്ക് കൃഷ്ണ വിഗ്രഹവുമായി പ്രവേശിച്ച സുരേഷ് ഗോപി പാലുകാച്ചി പാല്‍പ്പായസം ഗണപതിക്ക് സമര്‍പ്പിച്ചു

തൃപ്രയാര്‍: നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയര്‍സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് സേവാഭാരതിയുടെ നേതൃത്വത്തില്‍ നടൻ സുരേഷ് ഗോപി ‘ഗോവിന്ദം ‘എന്ന് പേരിട്ടു നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാന കര്‍മ്മം സുരേഷ് ഗോപി നിര്‍വഹിച്ചു. എ.കെ.ജി കോളനിയിലെ കണ്ണനും കുടുംബത്തിനുമാണ് വീട് നിര്‍മ്മിച്ചത്.

പുതിയ വീട്ടിലേക്ക് ഭഗവാൻ കൃഷ്ണന്റെ വിഗ്രഹവുമായി പ്രവേശിച്ച സുരേഷ്‌ഗോപി നില വിളക്ക് കൊളുത്തി പാലുകാച്ചല്‍ ചടങ്ങ് നടത്തി. പാല്‍പ്പായസം ഗണപതി ഭഗവാന് സമര്‍പ്പിച്ചു. വീടു പണിക്ക് വന്ന മുഴുവൻ തൊഴിലാളികള്‍ക്കും ഓണക്കോടി സമ്മാനിച്ചു. സേവാഭാരതി ജില്ലാ പ്രസിഡന്റ് പി.എൻ ഉണ്ണിരാജൻ അദ്ധ്യക്ഷത വഹിച്ചു.

എസ്.എൻ ട്രസ്റ്റ് സ്‌കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശലഭജ്യോതിഷ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്‌കുമാര്‍, ഭഗീഷ് പൂരാടൻ, രശ്മി ഷിജോ, ഗ്രീഷ്മ സുഖലേഷ്, സെന്തില്‍ കുമാര്‍, സുരേഷ് ഇയ്യാനി, എസ്‌ . എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, ഇ.പി ഹരീഷ് മാസ്റ്റര്‍, സേവിയൻ പള്ളത്ത്, എ.കെ ചന്ദ്രശേഖരൻ, ലാല്‍ ഊണുങ്ങല്‍, ഗോകുല്‍കരിപ്പിള്ളി, ബേബി പി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button