ഹാമിൽട്ടൺ: ഇന്ത്യൻ ടീമിന് പിഴ. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മാച്ച് ഫീയുടെ 80 ശതമാനമാണ് ഐസിസി ഇന്ത്യൻ ടീമിന് വിധിച്ചത്. നിശ്ചിത സമയത്ത് നാലോവർ പിന്നിലായിരുന്നു ഇന്ത്യയുടെ ബൗളിങ് എന്ന് കണ്ടെത്തിയതോടെയാണ് നടപടി. ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരായ ഷോണ്‍ ഹൈഗ്, ലാങ്ടണ് റസറെ മൂന്നാം അമ്പയര്‍ ബ്രൂസ് ഓക്സന്‍ഫോര്‍ഡ്, നാലാം അമ്പയര്‍ ക്രിസ് ബ്രൗണ്‍ എന്നിവര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ മാച്ച് റഫറി ക്രിസ് ബ്രോഡ് ഐ.സി.സി പെരുമാറ്റച്ചട്ടം 2.22 വകുപ്പ് അനുസരിച്ച് ഇന്ത്യൻ ടീമിന് പിഴചുമത്തിയത്.
Also read : 105ാം വയസില്‍ സാക്ഷരതാ മിഷന്റെ നാലാംതരം തുല്യതാ പരീക്ഷയില്‍ വിജയം നേടി ഭഗീരഥി മുത്തശ്ശി
നിശ്ചയിച്ച സമയത്ത് മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ പിന്നീട് പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും മാച്ച് ഫീയുടെ 20ശതമാനം പിഴ ചുമത്തും. ഇവിടെ നാല് ഓവര്‍ എറിയാനുണ്ടായിരുന്നതിനാല് പിഴ 80 ശതമാനത്തിലെത്തുകയായിരുന്നു. ന്യൂസീലന്‍ഡ് പര്യടനത്തിൽ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഇന്ത്യന്‍ ടീമിന് കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരില്‍ പിഴ ചുമത്തുന്നത്. ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിലും അഞ്ചാം മത്സരത്തിലും ടീമിന് പിഴ വിധിച്ചിരുന്നു.
Post Your Comments