തിരുവനന്തപുരം: 105ാം വയസില്‍ സാക്ഷരതാ മിഷന്റെ നാലാംതരം തുല്യതാ പരീക്ഷയില്‍ മിന്നും വിജയം നേടി ഭഗീരഥി മുത്തശ്ശി. ഇതോടെ രാജ്യത്തിന്‍റെ വിദ്യാഭ്യാസ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് മുത്തശ്ശി. മൊത്തം 275 മാര്‍ക്കില്‍ 205 മാര്‍ക്കാണ് ഭഗീരഥി മുത്തശ്ശി നേടിയത്. 74.5 ആണ് ഭഗീരഥിയമ്മയുടെ വിജയ ശതമാനം. മലയാളം, നമ്മളും നമുക്ക് ചുറ്റും, ഇംഗ്ലീഷ്, ഗണിതം എന്നീ നാല് വിഷയങ്ങളിലാണ് പരീക്ഷ നടത്തിയത്. ഇംഗ്ലീഷ് 50 മാര്‍ക്കിനും മറ്റ് വിഷയങ്ങള്‍ 75 മാര്‍ക്കിനുമായിരുന്നു പരീക്ഷ.
Read also: കൊറോണ വൈറസ്; തൃശ്ശൂർ മെഡിക്കൽ കോളേജിൽ കഴിഞ്ഞിരുന്ന 8 പേരെ ഡിസ്ചാർജ് ചെയ്യാൻ നിർദേശം
പ്രായാധിക്യം മൂലം പരീക്ഷയെഴുതാന്‍ ഏറെ പ്രയാസങ്ങള്‍ ഭഗീരഥി അമ്മയ്ക്ക് നേരിടേണ്ടി വന്നിരുന്നു. മലയാളം , നമ്മളും നമുക്കു ചുറ്റും, ഗണിതം എന്നീ വിഷയങ്ങള്‍ മൂന്നു ദിവസമെടുത്താണ് പൂര്‍ത്തിയാക്കിയത്.
Post Your Comments