Latest NewsKeralaNews

കൂടത്തായി കൊലപാതക പരമ്പര: അഞ്ചാമത്തെ കുറ്റപത്രം നാളെ; അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്

കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാമത്തെ കുറ്റപത്രം നാളെ സമർപ്പിക്കും. ടോം ജോസ് കേസിലാണ് നാളെ കുറ്റപത്രം സമർപ്പിക്കുന്നത്. അതേസമയം കൊലപാതക പരമ്പരയിൽ അന്വേഷണം ഇടുക്കിയിലേക്കും നീളുന്നു. ജോളിയുടെ സഹോദരി ഭർത്താവ് ജോണിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കുന്ന സമയത്ത് ജോണി കൂടരഞ്ഞിയിൽ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. നുണ പരിശോധനയ്ക്ക് തയ്യാറാണോയെന്ന് അന്വേഷണ സംഘം ചോദിച്ചപ്പോൾ ജോളി ആദ്യം സമ്മതം മൂളി. എന്നാൽ പിതാവിനോട് കൂടി ഒന്ന് ആലോചിക്കട്ടെയെന്ന് പറഞ്ഞ് ഫോൺ വിളിച്ചത് ജോണിയെ ആയിരുന്നു. തുടർന്നാണ് വിസമ്മതം അറിയിച്ചത്.

ഇതോടൊപ്പം ജോളിയുടെ ആദ്യഭർത്താവിന്റെ സഹോദരി രഞ്ജിയുടെ മൊഴിയും പൊലീസ് മുഖവിലയ്ക്കെടുക്കുന്നുണ്ട്. ജോളിയുടെ അച്ഛനും അമ്മയും തന്റെ മാതാപിതാക്കളെപ്പോലെ ബഹുമാനം അർഹിക്കുന്നവരാണ്. അവരുടെ കുടുംബത്തിലെ ഒരാളോട് ടോം തോമസ് വീട്ടിൽ കയറാൻ പാടില്ലെന്ന് പറഞ്ഞിരുന്നുവെന്നാണ് രഞ്ജിയുടെ മൊഴി.

ALSO READ: പ്രീഡിഗ്രി പോലും പാസാകാത്ത ജോളിക്കെങ്ങനെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടി? എം.ജി, കേരള സര്‍വ്വകലാശാലകളില്‍ അന്വേഷണം നടത്തും

എന്നാൽ ആരോപണങ്ങൾ ജോൺ നിഷേധിക്കുന്നുണ്ട്. ഒസ്യത്ത് തയ്യാറാക്കുന്ന സമയത്ത് യാദൃച്ഛികമായി അവിടെ എത്തിയതാണ്. എന്തിനാണ് ജോളി തന്നെ വിളിച്ചതെന്ന് മനസിലാവുന്നില്ലെന്നും ജോണി പറഞ്ഞു. പിഎച്ച്.ഡി ആവശ്യത്തിനെന്ന് പറഞ്ഞ്, ജോളിയുടെ ഇടയ്ക്കിടെയുള്ള കോയമ്പത്തൂർ യാത്രയും അന്വേഷിക്കുന്നുണ്ട്. ജോളിയെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി 11 ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം താമരശേരി ജുഡിഷ്യൽ ഫസ്റ്റ് കോടതിയിൽ സമർപ്പിച്ച അപേക്ഷ ഉടൻ പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button