ബെയ്ജിങ് : കൊറോണ വൈറസിന്റെ വ്യാപനം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്നും അതിനുശേഷം കുറഞ്ഞു തുടങ്ങുമെന്നും വിദഗ്ധർ. ചൈനയിലെ പ്രമുഖ ആരോഗ്യ വിദഗ്ധനായ സോങ് നൻഷാനാണ് ഇക്കാര്യം പറഞ്ഞത്. അടുത്ത 10– 14 ദിവസംകൂടി വൈറസ് ബാധിക്കുന്നവരുടെ എണ്ണം ഉയരനാണ് സാധ്യത.
അതേസമയം വൈറസിനെതിരായ മരുന്നുകളുടെ പരീക്ഷണവും പുരോഗമിക്കുകയാണ്. യുഎസിൽ വികസിപ്പിച്ച മരുന്ന് എബോള, സാർസ് തുടങ്ങിയ പകർച്ച വ്യാധികൾ തടയാനുള്ളതാണ്. ഈ മരുന്ന് കൊറോണ വൈറസ് ബാധിച്ച രോഗിക്ക് കഴിഞ്ഞയാഴ്ച നൽകിയിരുന്നു . ഒരു ദിവസത്തിനുള്ളിൽ ഈ രോഗിയുടെ നില മെച്ചപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments