Latest NewsUAENews

കൊറോണ: മാസ്കിനു ആവശ്യക്കാരേറിയ സാഹചര്യം മുതലെടുത്ത് വില വര്‍ധിപ്പിക്കുന്നവർ ജാഗ്രതൈ

ദുബായ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാസ്കിനു ആവശ്യക്കാരേറിയ സാഹചര്യം മുതലെടുത്ത് വില വര്‍ധിപ്പിക്കുന്നവർ ജാഗ്രതൈ. കൊറോണ വൈറസിനെതിരെ ജാഗ്രതയിലാണ് ഗള്‍ഫിലെ ജനങ്ങള്‍. മാസ്കിനു ആവശ്യക്കാരേറിയ സാഹചര്യം മുതലെടുത്ത് വില വര്‍ധിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മെട്രോ സ്റ്റേഷന്‍, മാളുകള്‍, വിമാനത്താവളം, എന്നിങ്ങനെ രണ്ടാളു കൂടിന്നിടത്ത് മാസ്ക് ധരിച്ച് പുറത്തിറങ്ങുന്ന അവസ്ഥ. സമീപകാല ചരിത്രത്തില്‍ ഒരു വൈറസിനേയും ഇത്രയേറെ ഭീതിയോടെ ഗള്‍ഫിലെ ജനങ്ങള്‍ സമീപിച്ചതായി കണ്ടിട്ടില്ല. പൊതുവേ വരുന്നിടത്തുവച്ചുകാണാമെന്ന ചിന്താഗതിയില്‍ നടക്കുന്ന പ്രവാസി മലയാളികളും ഇത്തവണ കരുതലില്‍ തന്നെ. നിപ്പ നല്‍കിയ പാഠംതന്നെയാണ് കാരണം.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദം മൂന്ന് പാളികളുള്ള എന്‍95 മാസ്‌കുകളാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വ്യക്തികളുമായുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ആളുകളിലേക്കെത്തുന്നതിന്റെ തീവ്രത കുറയ്ക്കാനും നിയന്ത്രിക്കാനും ഇതുവഴി സാധിക്കും.

ALSO READ: കൊറോണ വൈറസ് : വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്, ഒരാള്‍ക്കെതിരെ കൂടി കേസെടുത്തു

എന്‍ 95 മാസ്കുകള്‍ക്ക് 139 മുതല്‍ 170 ദിര്‍ഹം അഥായത് 3300 രൂപ വരെയാണ് ഈടാക്കുന്നത്. കൊറോണ വൈറസ് പരിഭ്രാന്തിയെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ മാസ്‌ക് വില്‍പ്പന പൊടിപൊടിക്കുകയാണ്. ഡിമാന്‍ഡ് കൂടുന്ന സാഹചര്യം മുതലെടുത്ത് മാസ്‌കുകളുടെ വില വര്‍ധിപ്പിക്കുന്നതിനെതിരെ ദുബായി സാമ്പത്തിക വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button