പനജി: ഗോമാംസം ഭക്ഷിക്കുന്നതിന് കടുവകളെ ശിക്ഷിക്കണമെന്ന് ഗോവ എന്‍സിപി എംഎല്‍എ ചര്‍ച്ചില്‍ അലെമെവൊ. ഗോമാസം ഭക്ഷിക്കുന്നതിന് മനുഷ്യരെ ശിക്ഷിക്കുകയാണെങ്കില്‍ ഈ കുറ്റത്തിന് കടുവകള്‍ക്കും ശിക്ഷ നല്‍കണമെന്നും അദ്ദഹം പറഞ്ഞു.
ബുധനാഴ്ച പ്രതിപക്ഷ നേതാവ് ദിഗംബര്‍ കമത് കഴിഞ്ഞ മാസം മഹാദയി വന്യജീവി സങ്കേതത്തില്‍ ഒരു കടുവയെയും മൂന്ന് കടുവക്കുഞ്ഞുങ്ങളെയും നാട്ടുകാരായ അഞ്ചുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്ന വിഷയം ഗോവ നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് അലെമെവൊയുടെ പ്രസ്താവന. ഗോമാംസം മനുഷ്യര്‍ ഭക്ഷിക്കുന്നതിന് ശിക്ഷ നല്‍കുമ്പോള്‍ ഗോമാംസം ഭക്ഷിക്കുന്ന കടുവകള്‍ക്ക് എന്താണ് ശിക്ഷയെന്ന് അദ്ദേഹം ചോദിച്ചു. വന്യജീവി സംരക്ഷണത്തില്‍ കടുവകള്‍ പ്രധാനപ്പെട്ടവയാണെങ്കില്‍ മനുഷ്യരെ സംബന്ധിച്ചിടത്തോളം പശുക്കളാണ് പ്രധാനപ്പെട്ടവയെന്ന് അദ്ദേഹം പറഞ്ഞു.
Leave a Comment