സ്പിരിച്വൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതികളുമായി രംഗത്തെത്തുകയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനമായ ഗോവ. വിപുലമായ പദ്ധതികളിലൂടെ സ്പിരിച്വൽ ടൂറിസത്തിന്റെ സാധ്യതകൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഉത്തരകാശിയെയും ദക്ഷിണകാശിയെയും ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമാക്കി ഗോവയെ മാറ്റാൻ ലക്ഷ്യമിടുന്നുണ്ട്. ആത്മീയ യാത്ര, യോഗ, വെൽനസ് തുടങ്ങിയവയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്നതാണ്.
ഗോവ ഉന്നതാധികാര സമിതിയുടെ പതിനൊന്നാമത് യോഗത്തിലാണ് സ്പിരിച്വൽ ടൂറിസവുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ കൈക്കൊണ്ടത്. മോപ വിമാനത്താവളത്തിൽ നിന്ന് ഉത്തരാഖണ്ഡ്, നാഗ്പൂർ, ഡെറാഡൂൺ, ഗുവാഹത്തി എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നത് സ്പിരിച്വൽ ടൂറിസത്തിന് കൂടുതൽ ഊർജ്ജം പകരുന്നതാണ്. ഇതിലൂടെ ഗോവയിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തൽ. ഗോവയെ സ്പിരിച്വൽ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനായി ഈ രംഗത്തെ പ്രമുഖരായ ടെമ്പിൾ കണക്ടുമായി ഇതിനോടകം തന്നെ സംസ്ഥാന സർക്കാർ ധാരണാ പത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി വരാനിരിക്കുന്ന ശിവ ജയന്തി ദിനത്തിൽ സംസ്ഥാനത്തെ ആറ് നഗരങ്ങളിൽ ഗംഭീര പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.
Post Your Comments