കൊച്ചി: സിപിഎം നേതാവ് ടി.എന്‍ സീമയുടെ ഭര്‍ത്താവിനെ സി ഡിറ്റ് ഡയറക്ടറായി നിയമിച്ചതില്‍ പിണറായി സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സീമയുടെ ഭർത്താവ് ജി ജയരാജിന്റെ നിയമനം ചോദ്യം ചെയ്ത് ഡി ഡിറ്റ് ഇ ഗവേര്‍ണന്‍സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ എം ആര്‍ മോഹന ചന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഗോവ
സിഡിറ്റില്‍ രജിസ്ട്രാറായിരുന്ന ജയരാജ് വിരമിച്ച ശേഷം കരാര്‍ അടിസ്ഥാനത്തില്‍ ആ പദവിയില്‍ തുടരുകയായിരുന്നു. വിരമിച്ചതിന് ശേഷം തൊട്ടടുത്ത ദിവസം തന്നെ ഡയറക്ടറായി ജി ജയരാജനെ നിയമിച്ച് ഉത്തരവിറക്കി. ഇതോടെയാണ് വിവാദം ഉണ്ടായത്. യോഗ്യത ഇല്ലാതെയാണ് ജയരാജിനെ സി ഡിറ്റ് പദവിയില്‍ നിയമിച്ചതെന്നാണ് ആരോപണം. ഈ മാസം 17 മുന്‍പായി വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments