KeralaLatest NewsNews

‘സെൻകുമാർ പൊലീസല്ല, പിണറായി പൊലീസ് തന്നെ’, വിവാദമായ കേസ് അവസാനിപ്പിച്ചു

തിരുവനന്തപുരം: മുൻ ഡിജിപി ടിപി സെൻകുമാർ മാധ്യമ പ്രവർത്തകർക്കെതിരെ നൽകിയ കേസ് വ്യാജമെന്ന് പൊലീസ്. കള്ളക്കേസെന്ന് തെളി‌ഞ്ഞതോടെ കേസ് അവസാനിപ്പിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്ക്ലബിൽ ടി പി സെൻകുമാർ നടത്തിയ പത്രസമ്മേളനത്തിൽ ചോദ്യം ചോദിച്ചു എന്നാരോപിച്ചാണ് മാധ്യമ പ്രവർത്തകനായ കടവിൽ റഷീദിനെതിരെ സെൻകുമാർ പൊലീസിൽ പരാതി നൽകിയത്.

പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരും സെൻകുമാറും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഇതിൽ പ്രതിഷേധിച്ച് മാധ്യമ പ്രവർത്തകരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടതിനാണ് ഏഷ്യാനെറ്റ് ന്യസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പിജി സുരേഷ് കുമാറിനെതിരെ സെൻകുമാറിന്‍റെ പരാതിയിൽ കേസെടുത്തത്.

രണ്ടു മാധ്യമ പ്രവർത്തകർക്കെതിരെ പൊലീസ് കേസ് എടുത്തതിനെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വിമർശിക്കുകയും ചെയ്തിരുന്നു. പി ജി സുരേഷ് കുമാറും, കടവിൽ റഷീദും ചേർന്നു തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് തന്നെ കയ്യേറ്റം ചെയ്യാൻ ഗൂഢാലോചന നടത്തി എന്നാരോപിച്ചായിരുന്നു ടി പി സെൻകുമാർ പരാതി നൽകിയത്. വ്യാജമാണെന്ന് തെളിഞ്ഞതോടെ കേസ് അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button