CricketLatest NewsNews

‘ഒരു രാജ്യത്തിന്റെ ചുമലിലേറി’; ലോറസ് പുരസ്‌കാരത്തിന്റെ അവസാന റൗണ്ടില്‍ സച്ചിന്റെ ലോകകപ്പ് ആഘോഷവും

ന്യൂഡല്‍ഹി: കായിക രംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ലോറസ് സ്‌പോര്‍ട്ടിങ് മൊമന്റ് 2000-2020 അവാര്‍ഡിന്റെ അവസാന റൗണ്ടിലേക്ക് സച്ചിന്‍ തെണ്ടുല്‍ക്കറും. 20 സംഭവങ്ങളില്‍ നിന്നാണ് സച്ചിന്റെ ലോകകപ്പ് വിജയാഘോഷത്തെ തിരഞ്ഞെടുത്തത്. 2011 ക്രിക്കറ്റ് ലോകകപ്പ് ജയത്തിനുശേഷം സച്ചിനെ ഇന്ത്യന്‍ താരങ്ങള്‍ ചുമലിലേറ്റി ഗ്രൗണ്ടിനെ വലംവെക്കുന്നതിനെ ‘ഒരു രാജ്യത്തിന്റെ ചുമലിലേറി’ എന്ന ശീര്‍ഷകത്തോടെയാണ് അവതരിപ്പിച്ചത്. ഇതാണ് അവസാന റൗണ്ടിലെത്തിയത്. അവസാന റൗണ്ട് വോട്ടിംഗ് ഫെബ്രുവരി 16 നാവും അവസാനിക്കുക. അതിന് ശേഷം വിജയിയെ പ്രഖ്യാപിക്കും. ബര്‍ലിനില്‍ ഈ മാസം 17 ന് നടക്കുന്ന ചടങ്ങിലാവും പുരസ്‌കാരദാനം നടക്കുക. സച്ചിന് നോമിനേഷന്‍ ലഭിച്ചത് ക്രിക്കറ്റിന്റെ മഹത്തായ നിമിഷമാണെന്ന് ലോറസ് അക്കാദമി അംഗം കൂടിയായ ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് വോ മുൻപ് പ്രതികരിച്ചിരുന്നു.

Read also: സഞ്ജു നടത്തിയ സാഹസിക ശ്രമത്തിന്റെ ചിത്രം സ്‌ക്രീന്‍സേവറാക്കി ആനന്ദ് മഹീന്ദ്ര

shortlink

Related Articles

Post Your Comments

Related Articles


Back to top button