മുംബൈ: അവസാന ഇന്ത്യ-ന്യൂസീലന്‍ഡ് ടി-20 മത്സരത്തിനിടെ റോസ് ടെയ്‌ലറുടെ സിക്‌സെന്നുറപ്പിച്ച ഒരു ഷോട്ട് പറന്നുപിടിച്ച് ബൗണ്ടറിക്ക് പുറത്തേക്കിട്ട സഞ്ജു സാംസണിന്റെ ഫീല്‍ഡിലെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ഈ പ്രകടനത്തിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സ്‌ക്രീന്‍ സേവറാക്കി പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. തിങ്കളാഴ്ച രാവിലെ കണികണ്ടുണരാന്‍ ഇതിലും മികച്ചതായി ഒന്നുമില്ല’ എന്നാണ് സഞ്ജുവിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചത്. ആനന്ദ് മഹീന്ദ്രയുടെ പ്രോത്സാഹനത്തിന് നന്ദിയറിയിച്ച് സഞ്ജുവും ട്വീറ്റ് ചെയ്തിട്ടുണ്ട്.
Read also: ബംഗാളിൽ തൃണമൂൽ ഗുണ്ടായിസം തുടരുന്നു, അധ്യാപികയെയും സഹോദരിയെയും റോഡിലൂടെ കെട്ടിവലിച്ചു
റോസ് ടെയ്‌ലറിന്റെ സിക്‌സെന്നറുപ്പിച്ച ഷോട്ടാണ് സഞ്ജു സാഹസികമായി പിടിച്ചെടുത്തത്. ഷാര്‍ദുല്‍ താക്കൂറെറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു സഞ്ജുവിന്റെ അസാമാന്യ ഫീല്‍ഡിങ് പ്രകടനം. ബാറ്റിങ്ങില്‍ വീണ്ടും നിരാശപ്പെടുത്തിയ സഞ്ജുവിനെതിരെ വിമര്‍ശനം തുടരുന്നതിനിടെയാണ് തകര്‍പ്പന്‍ ഫീല്‍ഡിങ്ങിലൂടെ താരം ആരാധകരുടെ കയ്യടി നേടിയത്.
— Nishant Barai (@barainishant) February 2, 2020
Post Your Comments