ബെംഗലുരു: നിത്യാനന്ദ ‘ആത്മീയ യാത്രയില്‍’ … ഹൈക്കോടതിയില്‍ നിന്നുള്ള നോട്ടീസ് വിവാദ ആള്‍ദൈവത്തിന് നല്‍കാനാവാത്തതിന്റെ കാരണം വിശദീകരിച്ച് പൊലീസ്.
കര്‍ണാടക ഹൈക്കോടതിയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. 2018 നവംബര്‍ മുതല്‍ നിത്യാനന്ദ ഒളിവിലാണെന്നാണ് വിവരം. വിദേശകാര്യ മന്ത്രാലയം നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു. ഇന്റര്‍പോള്‍ നിത്യാനന്ദയ്‌ക്കെതിരായ ബ്ലൂകോര്‍ണര്‍ നോട്ടീസും പുറത്തിറക്കിയിരുന്നു. എന്നാല്‍ നിത്യാനന്ദ ആത്മീയ യാത്രയിലാണെന്നാണ് കര്‍ണാടക പൊലീസിന്റെ വാദം.
Read Also : നിത്യാനന്ദയുടെ അനുയായിയെ കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി ; മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ
ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കിയ നോട്ടീസ് ഇതുവരെ നല്‍കാന്‍ സാധിച്ചിട്ടില്ലെന്നാണ് കര്‍ണാടക പൊലീസ് കോടതിയെ അറിയിച്ചത്. ജാമ്യം റദ്ദാക്കിയ വിവരം നിത്യാനന്ദയെ നേരിട്ട് അറിയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ബല്‍രാജ് ബി കോടതിയില്‍ പറഞ്ഞു. ബിഡാഡി ആശ്രമത്തില്‍ നിത്യാനന്ദയില്ലായെന്നും ആത്മീയ യാത്രയിലാണെന്നും പൊലീസ് അറിയിച്ചു. അനുയായിയായ കുമാരി അര്‍ച്ചനാനന്ദക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പൊലീസ് വിശദമാക്കി. എന്നാല്‍ പൊലീസ് ഭീഷണിപ്പെടുത്തിയാണ് നോട്ടീസ് നല്‍കിയതെന്ന് കുമാരി അര്‍ച്ചനാനന്ദ കോടതിയ അറിയിച്ചു. അതേസമയം കോടതി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിത്യാനന്ദയുടെ സാന്നിധ്യം ആവശ്യമില്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
<p>ബലാത്സംഗം, വഞ്ചന, ദുഷ് പ്രേരണ, തെളിവ് നശിപ്പിക്കല്‍, വ്യാജ രേഖ ചമക്കല്‍, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് നിത്യാനന്ദയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. നിത്യാനന്ദയുടെ ആശ്രമത്തില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസിലാണ് ഗുജറാത്ത്, കര്‍ണാടക പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
Post Your Comments