Life Style

ഓഫിസിലേയ്ക്ക് പോകുമ്പോള്‍ മേക്കപ്പ് ശ്രദ്ധിയ്ക്കുക

ജോലികള്‍ക്ക് പോകുന്ന സ്ത്രീകള്‍ക്ക് ഓഫിസില്‍ സമയത്തിനെത്താന്‍ പല വീട്ടു ജോലികള്‍ ഒരേ സമയം ചെയ്യേണ്ടതായി വരും. അവയെല്ലാം ശരിയായി ചെയ്യാന്‍ വ്യക്തമായ ഒരു പദ്ധതി ആവശ്യമാണ്. വീട്ടുജോലികള്‍ക്ക് പുറമേ മറ്റ് പല കാര്യങ്ങളും അവര്‍ക്ക് ചെയ്തു തീര്‍ക്കേണ്ടതായിട്ടുണ്ടാവും. അതിനാല്‍ തന്നെ കണ്ണാടിക്ക് മുന്നില്‍ നിന്ന് അണിഞ്ഞൊരുങ്ങാന്‍ സമയം തീരെ കിട്ടാറുണ്ടാവുകയുമില്ല. ഓഫീസ് അന്തരീക്ഷത്തിന് യോജിച്ച രീതിയില്‍ മാന്യമായ വേഷത്തില്‍ എത്തേണ്ടതുമുണ്ട്. ചിലപ്പോള്‍ ഓഫീസില്‍ പ്രത്യേകമായ വസ്ത്രധാരണ രീതി ആവശ്യമായിരിക്കും. മേക്കപ്പ് ചെയ്യുന്നതിനുള്ള ശരിയായ രീതി അറിയാമെങ്കില്‍ 10-15 മിനുട്ടിനകം നിങ്ങള്‍ക്ക് നന്നായി അണിഞ്ഞൊരുങ്ങാനാകും. ഓഫീസിലേക്ക് ചെല്ലുമ്‌ബോള്‍ ശ്രദ്ധിക്കേണ്ടുന്ന ചില പ്രധാന മേക്കപ്പ് കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. ഊര്‍ജ്ജസ്വലത – ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ഫ്രഷായിരിക്കുക എന്നത്. ഓഫീസില്‍ പ്രവേശിക്കുമ്‌ബോള്‍ നിങ്ങള്‍ ഊര്‍ജ്ജസ്വലയായിരിക്കണം. ക്ഷീണിച്ച് തളര്‍ന്ന ഭാവത്തോടെ കടന്ന് ചെല്ലുന്നത് നെഗറ്റീവായ അഭിപ്രായമാണുണ്ടാക്കുക. ഇക്കാരണത്താല്‍ തന്നെ പ്രസരിപ്പുള്ള ഭാവത്തില്‍ ഓഫിസിലെത്തുക.

2. മേക്കപ്പ് – കാലത്തിനുയോജിച്ച രീതിയിലാവണം മേക്കപ്പ്. ശൈത്യകാലത്ത് ഓയില്‍ അടിത്തറയുള്ള മേക്കപ്പ് അനുയോജ്യമാണ്. വേനല്‍ക്കാലത്ത് നേരെ മറിച്ചായിരിക്കും. അതോടൊപ്പം ഏറെ സമയം നിലനില്‍ക്കുന്ന മേക്കപ്പും വേണം അണിയാന്‍.

3. അനുയോജ്യമായ രീതി – ഓഫീസില്‍ പോകുമ്‌ബോള്‍ ചര്‍മ്മത്തിലും മുഖത്തും അമിതമായ മേക്കപ്പ് ആവശ്യമില്ല. കടുത്ത നിറമുള്ള ഐ ലൈനറും, ലിപ്സ്റ്റിക്കും, ഐ ഷാഡോയും ഉപയോഗിക്കരുത്. ഓഫിസില്‍ പോകുമ്‌ബോള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുന്ന ഒരുക്കമല്ല വേണ്ടത് എന്ന് ഓര്‍മ്മിക്കുക.

4. മേക്കപ്പ് പരിമിതപ്പെടുത്തല്‍ – പരിമിതപ്പെടുത്തല്‍ – ഒരുപാട് മേക്കപ്പുമണിഞ്ഞ് ഓഫിസില്‍ ചെല്ലുന്നത് നിങ്ങളെക്കുറിച്ച് തെറ്റിദ്ധാരണക്ക് ഇടവരുത്തും. നിങ്ങള്‍ക്ക് ജോലിയിലല്ല മേക്കപ്പിലാണ് ശ്രദ്ധ എന്ന് തോന്നിപ്പിക്കുന്നത് ശരിയായ രീതിയല്ലല്ലോ. അതിനാല്‍ തന്നെ അമിതമായ മേക്ക്പ്പ് ഒഴിവാക്കുക.

5. പരിസരത്തിന് യോജിച്ച മേക്കപ്പ് – മിക്കവാറും ഓഫിസുകളില്‍ എല്ലാ മൂലക്കും ഫ്‌ലൂറസെന്റ് ലാംപുകളാവും ഉണ്ടാവുക. ഇവയുടെ വെളിച്ചം പച്ച കലര്‍ന്നതാണ്. അക്കാരണത്താല്‍ ആ വെളിച്ചത്തിന് യോജിച്ച മേക്കപ്പാവണം ധരിക്കുന്നത്. ആപ്രിക്കോട്ട് പീച്ച് കളറുകളാണ് ഇത്തരം അന്തരീക്ഷത്തിന് യോജിച്ചത്. പിങ്ക്, ചുവപ്പ് നിറങ്ങള്‍ ഉപയോഗിക്കരുത്. ഇവ ഉപയോഗിച്ചാല്‍ ചര്‍മ്മത്തിന്റെ നിറം വളരെ രൂക്ഷതയുള്ളതായി തോന്നും.

6. ലിപ്സ്റ്റിക് – ലിപ്സ്റ്റിക് ഉപയോഗിക്കുമ്‌ബോള്‍ മണ്ണിന്റെ നിറമുള്ളവ ഉപയോഗിക്കരുത്. ഇവ മങ്ങിയ വെളിച്ചത്തില്‍ വൃത്തികേടായി തോന്നും. മങ്ങിയ നിറമാണ് അനുയോജ്യമായത്. മങ്ങിയ വെളിച്ചത്തില്‍ ഇവ ഏറെ ശോഭിക്കും. ബീജ്, കടുത്ത ബ്രൗണ്‍ നിറങ്ങള്‍ ഉപയോഗിക്കരുത്. ഇവ ഓഫീസ് അന്തരീക്ഷത്തിന് യോജിച്ചവയല്ല.

7. കണ്ണുകള്‍ – കണ്ണുകളില്‍ ഇളം നിറങ്ങള്‍ ഉപയോഗിക്കാം. ഇളം നിറങ്ങള്‍ കണ്ണുകള്‍ക്ക് കൂടുതല്‍ തിളക്കവും ഭംഗിയും തോന്നിപ്പിക്കും. ഇളം ചാരനിറം, ബ്രൗണ്‍, മങ്ങിയ റോസ് നിറങ്ങള്‍ എന്നിവ അനുയോജ്യമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button