ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാമിയമിലിയ സര്‍വകലാശാലയിലും ഷഹീന് ബാഗിലും നടക്കുന്ന പ്രക്ഷോഭങ്ങള്‍ രാജ്യത്തെ തകര്‍ക്കാനാണെന്നും,പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും കിഴക്കന്‍ ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
PM Modi: If it had been against one law, it would have ended after assurances of the government. But AAP and Congress are provoking people. Constitution and tricolor are being kept in front and attention is being diverted from the real conspiracy https://t.co/fYfIWl3Ax5 pic.twitter.com/vQ0eE7lpzI
— ANI (@ANI) February 3, 2020
രാജ്യ താത്പര്യം മുന്‍നിര്‍ത്തിയാണ് പൗരത്വ നിയമം കൊണ്ടുവന്നത്. രാജ്യത്തെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുക എന്നതായിരുന്നു കോണ്‍ഗ്രസിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും ലക്ഷ്യം. ഇന്ത്യയില്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയം മാറ്റി വികസന രാഷ്ട്രീയം കൊണ്ടുവരാന്‍ ബിജെപിക്ക് കഴിഞ്ഞു.ഡല്‍ഹിക്ക് എന്താണ് വേണ്ടതെന്ന് ബിജെപിക്ക് നന്നായി അറിയാം. പതിറ്റാണ്ടുകളായി രാജ്യതലസ്ഥാനത്തെ അനധികൃത കോളനികള്വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിച്ചിരുന്നതെന്നും ബിജെപി സര്‍ക്കാരാണ് പ്രശ്നത്തിന് പരിഹാരം കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments