Latest NewsNewsInternational

കൊറോണ: വൈറസ് ബാധിതർക്കായി 1000 കിടക്കകളുള്ള ആശുപത്രി നിർമ്മിച്ച് ചൈന; രണ്ടാമത്തെ ആശുപത്രിയുടെ നിർമാണ പ്രവർത്തനം തുടരുന്നു

ബീജിംഗ്: കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാൻ 10 ദിവസം കൊണ്ട് ആശുപത്രി നിർമ്മിച്ച് ചൈന. 1000 കിടക്കകളുള്ള ആശുപത്രിയാണ് ചൈന പണി കഴിപ്പിച്ചത്. പതിനേഴായിരത്തിൽ അധികം ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ചൈനയിൽ കൊറോണ ബാധിച്ച് 362 പേരാണ് മരിച്ചത്.

ജനുവരി 23നാണ് ഹ്യൂഷെൻഷാൻ ആശുപത്രിയുടെ നിർമാണം ആരംഭിച്ചത്. വുഹാൻ തലസ്ഥാനമായ ഹുബെയിലാണ് ആശുപത്രി ഒരുങ്ങിയിരിക്കുന്നത്. 25,000 ചതുരശ്രമീറ്റര്‍ ചുറ്റളവിലാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. ആശുപത്രിയില്‍ 419 വാര്‍ഡുകളും 30 തീവ്രപരിചരണ വിഭാഗങ്ങളുമുണ്ട്.

ALSO READ: കൊറോണ ഭീതി മനസ്സിനെ തളര്‍ത്താതിരിക്കാന്‍ വിദ്യാര്‍ഥികള്‍ കണ്ടെത്തിയ മാര്‍ഗം വൈറല്‍

ആശുപത്രി പ്രവർത്തനസജ്ജമായ സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ രോഗബാധിതർക്കും നിരീക്ഷണത്തിൽ ഉള്ളവർക്കും ഇവിടെ പ്രവേശനം നൽകും. കൊറോണ വൈറസിന്‍റെ ഉദ്ഭവകേന്ദ്രമായ വുഹാനിലാണ് ഏറ്റവുമധികം പേർക്ക് രോഗം ബാധിച്ചിരിക്കുന്നത്.

അതേസമയം, ഇതിനിടയിൽ രണ്ടാമത്തെ ആശുപത്രിയുടെ നിർമാണ പ്രവർത്തനം ചൈനയിൽ പുരോഗമിക്കുകയാണ്. രണ്ടാമതായി പണി കഴിപ്പിക്കുന്ന ആശുപത്രിയിൽ 1500 കിടക്കകളാണ് ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button