Latest NewsCricketNews

സൂപ്പര്‍ ഓവറില്‍ തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെ ഇന്ത്യൻ ടീമിന് തിരിച്ചടി

ദുബായ്: ന്യൂസീലന്‍ഡിനെതിരായ മത്സരത്തിൽ സൂപ്പര്‍ ഓവറില്‍ തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെ ഇന്ത്യൻ ടീമിന് തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യന്‍ ടീമിന് മാച്ച്‌ ഫീയുടെ 40 ശതമാനം തുക ഐ.സി.സി പിഴചുമത്തി. അനുവദിച്ച സമയത്ത് രണ്ട് ഓവര്‍ കുറച്ചാണ് കോഹ്‌ലിയുടെ ടീം ബൗള്‍ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ഐ.സി.സിയുടെ മാച്ച്‌ റഫറിമാരുടെ എലൈറ്റ് പാനലിലുള്ള ക്രിസ് ബ്രോഡാണ് ടീമിനെതിരേ നടപടിയെടുത്തത്. ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ 2.22 വകുപ്പ് പ്രകാരമാണ് നടപടി.

Read also: ലീന മരിയ പോളും തീഹാര്‍ ജയിലിലെ തടവുപുള്ളിയും തമ്മിൽ ബന്ധം; പോലീസ് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ

വെല്ലിങ്ടണില്‍ നടന്ന മത്സരം നിശ്ചിത സമയത്ത് ഇരുടീമും 165 റണ്‍സ് വീതമെടുത്ത് ടൈയില്‍ അവസാനിച്ചതോടെയാണ് സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവറില്‍ കിവീസ് ഒരു വിക്കറ്റ് നഷ്ടത്തിലെടുത്ത 13 റണ്‍സ് ഇന്ത്യ മറികടക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button