KeralaLatest NewsNews

അബ്ദുള്ള കുട്ടിയുടെ പോസ്റ്റ് കണ്ട് ഹാലിളകി ശിവസേന : പരാതിയുമായി ഡിജിപിയെ സമീപിച്ച് ശിവസേനാ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: എ.പി.അബ്ദുള്ളകുട്ടിയുടെ പോസ്റ്റ് കണ്ട് ഹാലിളകിയിരിക്കുകയാണ് ശിവസേന. സോഷ്യല്‍ മീഡിയയിലൂടെയാണ് ബിജെപി അംഗം അബ്ദുള്ളകുട്ടി ശിവസേനയെ വിമര്‍ശിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇതോടെ  ശിവസേന സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്  ബെഹ്‌റയ്ക്ക് പരാതി നല്‍കി. അബ്ദുള്ളകുട്ടിയുടെ ഈ പോസ്റ്റിനെതിരെ പോലീസ് ഹെഡ് കോട്ടേഴ്‌സില്‍ എത്തിയാണ് ഡിജിപിയ്ക്ക് ശിവസേന പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. ശിവസേന സ്റ്റേറ്റ് കമ്മിറ്റി ചെയര്‍മാനായ കോട്ടുകാര്‍ ഷൈജുവാണ് അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി നല്‍കിയത്.

പരാതിയ്ക്ക് കാരണമായ അബ്ദുള്ളക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ..

സംഘകുടുംബത്തിനെതിരെ പ്രധാന വിമര്‍ശനം : ഗാന്ധി വധവും, ആള്‍കൂട്ടകൊലയുമാണ് .. രണ്ടിലും പങ്ക് ഹിന്ദു മഹാസഭ, രാഷ്ട്രീയ ബംജ് റഗ് ദള്‍ ശിവസേന എന്നാവര്‍ക്കാണ്…..സാക്ഷര കേരളം BJP യെ പുന:രവായന നടത്താന്‍ സമയമായി

പരിത്യാഗികളെ സത്യസന്ധരെ സമര്‍പ്പിത മനസ്സോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്ര സേവനം ഒരു ഈശ്വര വിധിയായി കാണുന്ന

വെളളത്തില്‍ മത്സ്യത്തെ പോലെ ജീവിക്കുന്ന ഒരു പാട് അര്‍ബന്‍ രാഷ്ട്രീയ സന്യാസിമാരെ കാണാം ഈ പ്രസ്ഥാനത്തില്‍ .എന്നു പറഞ്ഞാണ് അബ്ദുള്ളകുട്ടി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത് ..

shortlink

Related Articles

Post Your Comments

Related Articles


Back to top button