Latest NewsUAENewsGulf

സ്‌കൂളുകള്‍ക്ക് അവധി : സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തുവിട്ട് യു.എ.ഇ മന്ത്രാലയം

ദുബായ് : യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തുവിട്ട് യു.എ.ഇ മന്ത്രാലയം. സമൂഹമാധ്യമങ്ങളില്‍ യുഎഇ മന്ത്രാലയത്തിന്റെ അറിയിപ്പെന്ന നിലയില്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു. ആരോ ഈ വാര്‍ത്തയും ചിത്രവും മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതാണ്.

ജനുവരി 30നാണ് യു.എ.ഇയില്‍ കോറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊറോണ വൈറസിനെ കുറിച്ചുള്ള ബോധവത്ക്കരണത്തെ കുറിച്ചും മുന്‍കരുതല്‍ സ്വീകരിക്കുന്നതിനെ കുറിച്ചും ഖലീജ് ടൈംസില്‍ ലേഖനം നല്‍കിയിരുന്നു. ആ ലേഖനത്തില്‍ വന്ന ഫോട്ടോയാണ് ഫോട്ടോഷോപ്പ് വഴി മാറ്റി സ്‌കൂളുകള്‍ക്ക് അവധി നല്‍കി എന്നാക്കി മാറ്റി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

യുഎഇ യിലുള്ള നാല് അംഗങ്ങളുള്ള ചൈനീസ് കുടുംബത്തിനാണ് കൊറോണ സ്തിരീകരിച്ചത്. ഇതേതുടര്‍ന്ന് യുഎഇ ആരോഗ്യ മന്ത്രാലയം ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും, സ്ഥിതി ആശങ്കാജനകമല്ലെന്നും അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button