KeralaLatest News

ആരോഗ്യ മേഖല കുതിക്കും: 10431 കോടി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്, കാരുണ്യ പദ്ധതിക്കായി 700 കോടി

തിരുവനന്തപുരം: പാവപ്പെട്ടവരുടെ ആശ്രയ പദ്ധതിയായ കാരുണ്യ പദ്ധതിക്ക് 700 കോടി ഉൾപ്പെടെ ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. 2025 സംസ്ഥാന ബജറ്റ് വേളയിലാണ് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയത്. ‘രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്നത് കേരളമാണ്.

38,128 കോടി രൂപ ആരോഗ്യ മേഖലയ്ക്കായി ഇതുവരെ ചിലവാക്കി. 2025- 2026 വര്‍ഷം 10431.73 കോടി രൂപ വകയിരുത്തി. സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ ചികിത്സ സഹായം നല്‍കുന്ന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് 3967.3 കോടി രൂപ സര്‍ക്കാര്‍ നല്‍കി. ബജറ്റില്‍ നീക്കി വെച്ച തുകയേക്കാള്‍ അധീകരിച്ച തുകയാണ് സര്‍ക്കാര്‍ കാരുണ്യ പദ്ധതിക്കായി നല്‍കുന്നത്. 2025- 2026 വര്‍ഷത്തില്‍ ഈ കാരുണ്യ പദ്ധതിക്കായി ആദ്യ ഘട്ടമായി 700 കോടി നീക്കി വെയ്ക്കുന്നു’- കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം. കേന്ദ്രം സംസ്ഥാനത്തിന്റെ നികുതി വിഹിതം വെട്ടികുറച്ചുവെന്നും അദ്ദേഹം രൂക്ഷ വിമർശനം നടത്തി. കടമെടുക്കാൻ അനുവദനീയമായ പരിധിപോലും അനുവദിക്കുന്നില്ല.

കിഫ്‌ബി വായ്പ കടമായി കണക്കാക്കുന്നു. കിഫ്‌ബി വായ്പ കടമായി കണക്കാക്കുന്നു. കിഫ്ബി വായ്പ മുൻകാല പ്രാബല്യത്തോടെയാണ് കടപരിധിയിൽപെടുത്തിയത്. 14ാം ധനക്കമ്മീഷനിൽ ഗ്രാൻ്റ് കൂടുമെന്ന് കരുതുന്നു. ഏതെങ്കിലും സംസ്ഥാനത്തിന് ഇനിയും ഗ്രാൻ്റ് കുറയ്ക്കാൻ ധനക്കമ്മീഷന് സാധിക്കാത്ത സ്ഥിതിയാണ്.

 

shortlink

Related Articles

Post Your Comments


Back to top button