Latest NewsUAEGulf

കഴിഞ്ഞ വർഷം അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്‌തവരുടെ എണ്ണത്തിൽ വൻ വർധന

2023-നെ അപേക്ഷിച്ച് യാത്രികരുടെ എണ്ണത്തിൽ 28.1 ശതമാനം വളർച്ചയാണ് എമിറേറ്റിലെ വിമാനത്താവളങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്

അബുദാബി : കഴിഞ്ഞ വർഷം 29.4 ദശലക്ഷത്തോളം യാത്രികർ അബുദാബിയിലെ വിവിധ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്‌തതായി അബുദാബി എയർപോർട്സ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എമിറേറ്റിലെ അഞ്ച് വിമാനത്താവളങ്ങളിലൂടെ കഴിഞ്ഞ വർഷം യാത്ര ചെയ്തവരുടെ എണ്ണം 29.4 ദശലക്ഷമാണെന്ന് അധികൃതർ വ്യക്തമാക്കി. സായിദ് ഇന്റർനാഷണൽ എയർപോർട്ട്, അൽ ഐൻ ഇന്റർനാഷണൽ എയർപോർട്ട്, അൽ ബതീൻ എക്സിക്യൂട്ടീവ് എയർപോർട്ട്, ഡെൽമ ഐലൻഡ് എയർപോർട്ട്, സിർ ബാനി യാസ് ഐലൻഡ് എയർപോർട്ട് എന്നീ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ച ആകെയുള്ള യാത്രികരുടെ കണക്കുകളാണിത്.

2023-നെ അപേക്ഷിച്ച് യാത്രികരുടെ എണ്ണത്തിൽ 28.1 ശതമാനം വളർച്ചയാണ് എമിറേറ്റിലെ വിമാനത്താവളങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button