Latest NewsNewsIndia

പൗരത്വ നിയമത്തെ ശക്തമായി പ്രതിരോധിക്കണമെന്ന് എൻഡ‍ിഎ യോഗത്തിൽ മോദി

ന്യൂഡൽഹി : പാർലമെന്റിൽ പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി പ്രതിരോധിക്കാൻ എൻഡിഎ എംപിമാരോടു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. നിയമത്തെ പ്രതിരോധിക്കാൻ യാതൊരു വിമുഖതയും കാണിക്കേണ്ട കാര്യമില്ല. നിയമം വിവേചനപരമാണെന്ന് അവകാശപ്പെടുന്ന എല്ലാവരെയും എതിർക്കണം. സർക്കാർ പൗരന്മാരെ വേർതിരിക്കുന്നില്ലെന്ന് എല്ലാ അവസരങ്ങളിലും സ്ഥാപിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നടന്ന എൻഡിഎ നേതാക്കളുടെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ ഇപ്രകാരം പറഞ്ഞത്.

പൗരത്വ ഭേദഗതി നിയമത്തിൽ ചിലർ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. മുസ്‌ലിംകൾ നമ്മുടെ രാജ്യത്തിന്റെ ഭാഗമാണ്, അവർക്ക് മറ്റുള്ളവരെപ്പോലെ തുല്യ അവകാശങ്ങളും കടമകളും ഉണ്ടെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button