Latest NewsIndiaNews

നിങ്ങള്‍ നിങ്ങളുടെ രേഖകള്‍ എപ്പോഴാണ് തരുന്നത് ; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കവിയും റിപ്പോര്‍ട്ടറുമായ യുവാവിനെതിരെ കേസെടുത്തു

ബെംഗളൂരു: പൗരത്വനിയമത്തെ എതിര്‍ത്തും പ്രധാനമന്ത്രിയെ അധിക്ഷേപിച്ചും കവിതയെഴുതിയെന്ന ആരോപണത്തെ തുടര്‍ന്ന് കവിയും കന്നഡ ചാനലായ പ്രജാ ടി വി റിപ്പോര്‍ട്ടറുമായ സിറാജ് ബിസറള്ളിക്കെതിരെ കേസെടുത്തു. ബിജെപി കൊപ്പാള്‍ യൂണിറ്റ് നല്‍കിയ പരാതിയിന്‍മേല്‍ ഗംഗാവതി റൂറല്‍ പോലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഐ പി സി 504 ,505 വകുപ്പുകള്‍ പ്രകാരമാണ് സിറാജിനെതിരെ കേസെടുത്തിരിക്കുന്നത്

കര്‍ണ്ണാടകയിലെ കൊപ്പാള്‍ ജില്ലയില്‍ ജനുവരി 9 നു നടന്ന ആനെഗുണ്ടി ഉത്സവത്തില്‍ സിറാജ് ആലപിച്ച ‘നിന്ന ധാക്കലേ യാവക നീഡുത്തീ’ (നിങ്ങള്‍ നിങ്ങളുടെ രേഖകള്‍ എപ്പോഴാണ് തരുന്നത്) എന്ന സ്വന്തം കവിതയാണ് വിമര്‍ശിക്കപ്പെട്ടത്. കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. കവിത സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു എന്ന കാരണത്താല്‍ കന്നഡനെറ്റ്. കോം എഡിറ്റര്‍ എച്ച് വി രാജബക്‌സിക്കെതിരെയും എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കവിത പ്രധാനമന്ത്രിയെയും പൗരത്വനിയമത്തെയും അധിക്ഷേപിക്കുന്നതാണെന്നായിരുന്നു പരാതി.

ഇതിന് മുമ്പ് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്ന് രണ്ടു കവിതാ സമാഹാരങ്ങള്‍ പുറത്തിറക്കിയ സിറാജ് പറഞ്ഞു. മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായും സിറാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button