ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുള്ള പട്യാലകോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നിർഭയയുടെ അമ്മ ആശാദേവി. കോടതിയും സര്‍ക്കാരും കുറ്റവാളികള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കാനുള്ള പോരാട്ടം തുടരും. വധശിക്ഷ നടക്കില്ലെന്ന് പ്രതികള്‍ വെല്ലുവിളിക്കുകയാണ്. ഇവര്‍ക്ക് ശിക്ഷ നല്‍കിയില്ലെങ്കില്‍ ഭരണഘടന തന്നെ കത്തിച്ചുകളയണമെന്നും ആശാദേവി കൂട്ടിച്ചേർത്തു.
Read also: നിര്‍ഭയകേസ് വധശിക്ഷ: കോടതി തീരുമാനം ഇങ്ങനെ
ഈ നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് ഒരു വിലയുമില്ല. പ്രതികള്‍ നിയമ വ്യവസ്ഥയെ പരിഹസിക്കുകയാണ്. ഈ വ്യവസ്ഥയില്‍ വിശ്വാസമില്ലെന്നും ആശാദേവി വ്യക്തമാക്കി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതെ വരെ നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്ക്ക് സ്‌റ്റേ നല്‍കുന്നു എന്നാണ് ഇന്ന് ജഡ്‌ജി വിധിച്ചത്.
Post Your Comments