Latest NewsNewsIndia

നിര്‍ഭയകേസ് വധശിക്ഷ: കോടതി തീരുമാനം ഇങ്ങനെ

ന്യൂഡല്‍ഹി•നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നീട്ടി. കേസില്‍ നാളെയാണ് വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് വിധി. മരണ വാറന്റ് മരവിപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. വാറന്റ് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ അവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ ഉത്തരവ് വരുന്നത് വരെയാണ് മരണ വാറന്റ് മാറ്റിവയ്ക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

പ്രതികള്‍ക്ക് സാധ്യമായ എല്ലാ നിയമ സഹായങ്ങളും ലഭ്യമാകണമെന്ന പരാമര്‍ശത്തോടെയാണ് കോടതി ഉത്തരവ്.

അതേസമയം, പ്രതികളെ നാളെ തൂക്കിലേറ്റാന്‍ തീഹാര്‍ ജയിലില്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. രണ്ട് തവണ ഡമ്മി പരീക്ഷണങ്ങളും നടത്തി.

shortlink

Post Your Comments


Back to top button