ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ പ്രതികളെ കഴിഞ്ഞ ദിവസം തൂക്കിലേറ്റിയിരുന്നു. ആ ക്രൂരതയുടെ ഓര്‍മയുമായി കേസിലെ പ്രധാന തെളിവായ ബസ് ഇപ്പോഴും വെസ്റ്റ് ഡല്‍ഹിയിലുള്ള സാഗര്‍പൂരിലെ ഡമ്പ്‌യാഡിലുണ്ട്. ഞാന്‍ ഈ ബസ്സിനെ വെറുക്കുന്നുവെന്ന് ആരോ അതില്‍ എഴുതിയിട്ടുണ്ട്. തകര്‍ന്ന ചില്ലുകളും അഴുകിയ സീറ്റുകളുമായി പൊടിപിടിച്ച ആകെ നശിച്ച അവസ്ഥയിലാണ് ബസ്. ബസ് തകര്‍ക്കാനും തീവെക്കാനും പലരും ശ്രമിച്ചെങ്കിലും ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കുന്നതിനായി ബസ് സംരക്ഷിക്കുകയായിരുന്നു.
പീഡനം നടന്നതിന് ശേഷം ബസ് കണ്ടെത്താനുള്ള ശ്രമമാണ് അന്വേഷണ സംഘം ആദ്യം നടത്തിയത്. ദേശീയ പാതയോരത്തെ ഹോട്ടലുകളിലെയും ഗസ്റ്റ് ഹൗസുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ബസ് ഒടുവിൽ കണ്ടെത്തിയത്.
Post Your Comments