ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതില്‍ നിങ്ങള്‍ ഇടപെടേണ്ട കാര്യമില്ലെന്ന് പാകിസ്ഥാനോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. നരേന്ദ്ര മോദി എന്റെയും പ്രധാനമന്ത്രിയാണ്. ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ പേരില്‍ മോാദിയെ വിമര്‍ശിക്കാനോ ഇന്ത്യയുടെ ഒത്തൊരുമ നശിപ്പിക്കുവാനോ നിങ്ങള്‍ക്ക് അവകാശമില്ലെന്നും പാകിസ്ഥാൻ മന്ത്രി ചൗധരി ഹുസൈനോട് കേജ്രിവാൾ വ്യക്തമാക്കി.
Read also: ഞങ്ങള്‍ കുട്ടികള്‍ക്ക് പേനകള്‍ നൽകുമ്പോൾ ചിലർ തോക്കുകൾ നൽകുന്നു; അരവിന്ദ് കേജ്രിവാൾ
ഒരാഴ്ചത്തെ യുദ്ധംകൊണ്ട് പാകിസ്ഥാനെ ഇന്ത്യയ്ക്ക് തോല്പിക്കാനാവുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെയായിരുന്നു ചൗധരി ഹൂസൈന് വിമർശനവുമായി രംഗത്തെത്തിയത്. ഇന്ത്യയിലെ ജനങ്ങള്‍ മോദിയെ തോല്പിക്കും. വരുന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ നമുക്ക് അതുകാണാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Post Your Comments