ന്യൂഡല്‍ഹി: ജാമിയ മിലിയ സർവകലാശാലയ്ക്ക് മുന്നിൽ നടന്ന വെടിവെയ്പ്പിൽ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രംഗത്ത്. ഞങ്ങള്‍ കുട്ടികള്‍ക്ക് പേനകള്‍ നൽകുമ്പോൾ മറ്റ് ചിലർ നൽകുന്നത് തോക്കുകളാണ്. കുട്ടികള്‍ക്ക് പേനകളും കംപ്യൂട്ടറുകളും ഞങ്ങളുടെ പാർട്ടി നൽകുന്നു. അവരെ സംരഭകത്വത്തെ കുറിച്ച് സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍, മറ്റ് ചിലര്‍ കുട്ടികള്‍ക്ക് തോക്കുകള്‍ നല്‍കുകയും അവരില്‍ വിദ്വേഷം നിറയ്ക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments