ന്യൂഡല്‍ഹി: ചൈനയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം വുഹാനിലെത്തി. 423 സീറ്റുകളുള്ള വിമാനത്തില്‍ കര്‍ശന സുരക്ഷാcസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് ഡോക്ടര്‍മാരും ഒരു പാരാമെഡിക്കല്‍ സ്റ്റാഫും സംഘത്തിലുണ്ട്. യാത്രക്കാര്‍ക്ക് സാധാരണ നല്‍കുന്ന സൗകര്യങ്ങളൊന്നും ലഭ്യമാകില്ല. ഭക്ഷണപ്പൊതികള്‍ സീറ്റ് പോക്കറ്റുകള്‍ക്കുള്ളില്‍ ഉണ്ടായിരിക്കും. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും മാസ്‌കുകള്‍ നൽകും. യാത്രക്കാരും വിമാന ജീവനക്കാരും തമ്മില്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുമെന്നും അധികൃതർ അറിയിച്ചു.
Read also: കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ മാസ്കുകളുടെ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യ
#WATCH Air India special flight from Delhi lands in Wuhan (China) for the evacuation of Indians. #coronavirus pic.twitter.com/ccJHo6rw0K
— ANI (@ANI) January 31, 2020
Post Your Comments