Latest NewsNewsFootballSports

ഒരു മത്സരത്തിൽ 11 ഗോളുകൾ അടിച്ചു കൂട്ടി കാനഡ, ഗോള്‍വേട്ടയില്‍ റെക്കോഡിട്ട് ക്രിസ്റ്റീന്‍ സിൻക്ലയർ

ടെക്‌സാസ്: അന്താരാഷ്ട്ര ഫുട്ബോളില്‍ കൂടുതൽ ഗോളുകൾ സ്വന്തമാക്കി റെക്കോർഡിട്ട് കാനഡയുടെ വനിത താരം ക്രിസ്റ്റീന്‍ സിന്‍ക്ലയര്‍. ഒളിമ്പിക്  യോഗ്യതാ റൗണ്ടില്‍ സെന്റ് കിറ്റ്സിനെതിരേ ഇരട്ടഗോള്‍ നേടിയതോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി മാറിയത്. 290 കളിയില്‍ നിന്ന് 185 ഗോളാണ് ക്രിസ്റ്റീന്‍ നേടിയത്. അമേരിക്കയുടെ അബി വാംബാഷെയുടെ (184) റെക്കോഡാണ് തകര്‍ന്നത്.

പുരുഷ ഫുട്ബോളില്‍ ഇറാന്റെ അലി ദേയി (109) മുന്നില്‍. ഇതോടെ പുരുഷ-വനിത ഫുട്ബോളിലെ ഫുട്ബോളിലെ ഗോള്‍വേട്ടക്കാരിയായി കാനഡ താരം.  20 വര്‍ഷമായി കാനഡയ്ക്കായി ബൂട്ടണിയുന്നുണ്ട് താരം. 2012 ഒളിമ്പിക്‌സില്‍ ആറു ഗോള്‍ നേടിയതോടെ ഒരു  ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോഡ് സ്വന്തമായി. സെന്റ് കിറ്റ്‌സിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത 11 ഗോളിനാണ് കാനഡ വിജയിച്ചത്. ക്രിസ്റ്റീന്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ അഡ്രിയാന ലിയോണ്‍ നാല് ഗോളുകളടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button