ആലപ്പുഴ: മാരാരിക്കുളത്ത് നാട്ടുകാരും പൊലീസ് അധികൃതരും ചേര്‍ന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയാണെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ പരാതി.
ട്രാന്‍സ്‌ജെന്റേഴ്‌സായ അരുണിമ സുള്‍ഫിക്കറും നന്ദന സുരേഷുമാണ് പരാതിയുമായി എത്തിയിരിക്കുന്നത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് കഴിഞ്ഞദിവസം കഞ്ഞിക്കുഴി സ്വദേശികളായ തങ്ങളേയും സുഹൃത്തുക്കളേയും സമീപവാസികള്‍ അക്രമിച്ചതെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ട നന്ദനയെ ജാതിപറഞ്ഞ് ആക്ഷേപിക്കുകയും മര്‍ദ്ദിച്ച് അവശയാക്കുകയും ചെയ്തു. ലിംഗമാറ്റസര്‍ജറിയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന നന്ദനയ്ക്ക് പരിക്കുകളുമുണ്ട്. ട്രാന്‍സ്‌ജെന്‍ഡറായതിനാല്‍ പലതും സഹിക്കേണ്ടി വരുമെന്നും പൊലീസുകാര്‍ പറഞ്ഞതായി ഇവര്‍ വെളിപ്പെടുത്തുന്നു. രാഷ്ട്രീയ സ്വാധീനത്തില്‍ അന്വേഷണം വഴിതിരിച്ചു വിടാനാണ് എസ് ഐ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
Post Your Comments