കൊച്ചി: സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്ന കൂടത്തായി സീരിയലിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ രണ്ടാഴ്ചത്തെ സ്റ്റേ തുടരും. സ്വകാര്യ ചാനലിന്റെ ഹര്‍ജി ഹൈക്കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് സ്റ്റേ തുടരുന്നത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയുള്ള സ്റ്റേ ഏകപക്ഷീയമാണന്നും സീരിയലിന്റെ സംപ്രേക്ഷണം തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് അനാവശ്യവുമാണെന്ന ചാനലിന്റെ വാദം കോടതി തള്ളി
കഴിഞ്ഞ ജനുവരി 22-നാണ് കൂടത്തായി: ദ ഗെയിം ഓഫ് ഡെത്ത് എന്ന പേരില്‍ സംപ്രേക്ഷണം ആരംഭിച്ച സീരിയലിന് കോടതി സ്റ്റേ നല്‍കിയത്. കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളില്‍ ഇനിയും അന്വേഷണം പൂര്‍ത്തിയാക്കാനുണ്ടെന്നും ഈ സാഹചര്യത്തില്‍ സീരിയില്‍ സംപ്രേക്ഷണം ചെയ്യുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഹര്ജിക്കാരന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments