കൊച്ചി: മരട് ഫ്‌ലാറ്റ് വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഫ്‌ലാറ്റുകള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ നല്‍കിയ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ലാറ്റുടമയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സാവകാശം വേണമെങ്കില്‍ സുപ്രീം കോടതിയെ തന്നെയാണ് സമീപിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കാന്‍ തയ്യാറാവാതിരുന്നത്.
സുപ്രീം കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാല്‍ അത് നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രജിസ്ട്രി ചൂണ്ടിക്കാട്ടിയ പിഴവുകള്‍ ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. നഗരസഭയുടെ നോട്ടീസ് ചോദ്യം ചെയ്ത് മരടിലെ ഫ്ലാറ്റ് ഉടമ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ തുടക്കം തൊട്ടെ ഹൈക്കോടതിയില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഫ്ലാറ്റ് പൊളിക്കല്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ഹൈക്കോടതി രജിസ്ട്രി കേസ് നമ്പര്‍ നല്‍കുന്നതില്‍ വിസമ്മതിച്ചു. ഹര്‍ജിക്കാരന്റെ അപേക്ഷ മാനിച്ചു നമ്പര്‍ ഇല്ലാത്ത ഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതിനായി സിംഗിള്‍ ബഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.
ALSO READ: ഒഴിവുദിനം മീന്‍ പിടിക്കാനിറങ്ങി, ചൂണ്ടയില്‍ കുടുങ്ങിയതാകട്ടെ വിചിത്ര മത്സ്യവും ; ചിത്രങ്ങള്‍ വൈറല്‍
ഒടുവില്‍, പൊളിത്താനുത്തരവിട്ടിരിക്കുന്ന ഹോളി ഫെയ്ത് ഫ്ളാറ്റിലെ താമസക്കാരനായ കെ കെ നായരാണ് നഗരഭ നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. മരട് ഫ്‌ളാറ്റ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും ഹാജരാക്കാന്‍ സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments