Latest NewsKeralaNews

ഊരാളുങ്കലിന് പോലീസ് ഡാറ്റാ ബേസ് തുറന്ന് കൊടുത്തതിന് ഹൈക്കോടതിയുടെ വക സ്‌റ്റേ

കൊച്ചി: സംസ്ഥാന പൊലീസ് ഡാറ്റാ ബേസ് സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കലിന് തുറന്ന് കൊടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ ഡേറ്റാ ബേസ് സ്വകാര്യസ്ഥാപനത്തിന് തുറന്ന് കൊടുക്കാനുള്ള തീരുമാനത്തെ ചേദ്യം ചെയ്തുള്ള ഹര്‍ജിയാലാണ് ഹൈക്കേടതിയുടെ നടപടി. പാസ്‌പോര്‍ട്ട് അപേക്ഷാ പരിശോധനയ്ക്കുളള സോഫ്ട് വെയര്‍ നിര്‍മാണത്തിനായാണ് സംസ്ഥാന പൊലീസിന്റെ ഡാറ്റാ ബേസ് കോഴിക്കോട്ടെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നു കൊടുത്തത്. ഒക്ടോബര്‍ 29നാണ് പൊലീസ് ഡാറ്റാ ബേസ് സ്വകാര്യ കമ്പനിയായ ഊരാളുങ്കലിന് തുറന്നു കൊടുക്കാനുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് പൊലീസ് ആസ്ഥാനത്ത് പുറത്തിറങ്ങിയത്.

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 35 ലക്ഷം രൂപ അനുവദിച്ച ഡിജിപിയുടെ ഉത്തരവും കോടതി തടഞ്ഞു. അനുവദിക്കാനാവുമെന്ന് കരാര്‍ ഊരാളുങ്കലിന് തന്നെ നല്‍കിയതില്‍ അധികാര ദുര്‍വിനയോഗമുണ്ടെന്നും, കേരള പൊലീസിന്റെ ഡാറ്റാ ബേസിലേക്ക് സിപിഎം നിയന്ത്രണത്തിലുള്ള പ്രസ്ഥാനത്തിന് പ്രവേശനം നല്‍കുന്നത് അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

പൊലീസിന്റെ സകല നീക്കങ്ങളും ഇത് വഴി ഊരാളുങ്കലിന് ലഭിക്കുന്ന സാഹചര്യമുണ്ടെന്ന് ഹര്‍ജിയില്‍ ആശങ്കപ്പെടുന്നു. അതീവ പ്രാധാന്യമുള്ള ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് സിസ്റ്റത്തിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കാന്‍ കഴിയും വിധമുളള സ്വതന്ത്രാനുമതിയാണ് കമ്പനിക്ക് നല്‍കിയതെന്നാണ് ഉയരുന്ന ആരോപണം. മാത്രവുമല്ല സംസ്ഥാന പൊലീസിന്റെ സൈബര്‍ സുരക്ഷാ മുന്‍കരുതല്‍ മറികടന്ന് ഡാറ്റാ ബേസില്‍ പ്രവേശിക്കാനുളള അനുവാദവുമുണ്ട്. അതായത് സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് വിവരങ്ങളും ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഞൊടിയിടയില്‍ കിട്ടും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ കുറ്റവാളികള്‍ വരെയുളളവരുടെ മുഴുവന്‍ വിശദാംശങ്ങളും ഇവരുടെ സോഫ്ട് വെയര്‍ നിര്‍മാണ യൂണിറ്റിന് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button