തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി താത്കാലിക ഡ്രൈവര്‍മാരുടെ കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. ഇവരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവ് ജൂണ്‍ 30 നുള്ളില്‍ നടപ്പാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. ഈ മാസം 15നകം പിരിച്ചു വിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
നിലവിലുള്ള 2445 ഒഴിവുകളില്‍ റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നടത്തണമെന്നും ഇവര്‍ക്ക് ഉടന്‍ അഡ്വൈസ് മെമ്മോ നല്‍കണമെന്നും ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. ആദ്യം ഏപ്രില്‍ 30 വരെയാണ് സമയം നല്‍കിയത്. ഇത് പിന്നീട് മെയ് 15 വരെ നീട്ടി. ഈ ഉത്തരവ് ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പിഎസ് സ്സി പട്ടികയില്‍ ഉള്ളവരെ നിയമിക്കണം എന്നാവശ്യപ്പെട്ട് 5 ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ ഉത്തരവിട്ടത്.
Post Your Comments