CricketLatest NewsNewsSports

അരങ്ങേറ്റ മത്സരത്തില്‍ ചരിത്രം രചിച്ച് രഞ്ജി ട്രോഫി താരം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ ആദ്യ ഓവറില്‍ തന്നെ ഹാട്രിക് നേടി ചരിത്രം രചിച്ചിരിക്കുകയാണ് മധ്യപ്രദേശ് താരം രവി യാദവ്. ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് 28കാരനായ രവി യാദവ് ഈ നേട്ടം കൈവരിച്ചത്. ഈ അപൂര്‍വ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് രവി യാദവ്.

ഉത്തര്‍പ്രദേശ് താരങ്ങളായ ആര്യന്‍ ജൂയാല്‍, അങ്കിത് രാജ്പുത്, സമീര്‍ റിസ്വി എന്നിവരെയാണ് രവി യാദവ് പുറത്താക്കിയത്. ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കന്‍ താരമായ റിസ് ഫിലിപ്പ് ആണ്. 1939-40 ഫസ്റ്റ് ക്ലാസ് സീസണിലാണ് റിസ് ഫിലിപ്പ് ഈ നേട്ടം സ്വന്തമാക്കിയത്. അതെസമയം റിസ് ഫിലിപ്പ് അതിന് മുന്‍പ് കളിച്ച നാല് മത്സരങ്ങളില്‍ ബൗള്‍ ചെയ്തിരുന്നില്ല. നേരത്തെ 7 ഇന്ത്യന്‍ താരങ്ങള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ ഹാട്രിക് നേടിയിരുന്നു. ജവഗല്‍ ശ്രീനാഥ്, സലില്‍ അംഗോള, അഭിമന്യു മിഥുന്‍ എന്നിവരും അരങ്ങേറ്റത്തില്‍ ഹാട്രിക് നേടിയവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button