Latest NewsNewsInternational

ഗ്രാമി അവാ‍ർഡ് വേദിയിൽ പ്രിയങ്ക ചോപ്ര ധരിച്ച വസ്ത്രത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ തർക്കം

ഈ വർഷത്തെ ഗ്രാമി അവാർഡ് ദാന ചടങ്ങിനെത്തിയ പ്രിയങ്ക ചോപ്രയുടെ വസ്ത്രത്തെ ചൊല്ലി പോര് രൂക്ഷമാകുകയാണ് സോഷ്യൽ മീഡിയയിൽ.

https://www.instagram.com/p/B7z6qBKJbWs/

ഭർത്താവും ഗായകനുമായ നിക് ജോനാസിനൊപ്പം എത്തിയ പ്രിയങ്ക ധരിച്ച ഗൗൺ ശരീര ഭാഗങ്ങൾ പുറത്ത് കാണുന്ന രീതിയിലുള്ളതാണെന്ന വിമർശനമാണ് ഏറെയും ഉയരുന്നത്.

https://www.instagram.com/p/B7zrjjOJ5KK/

കഴുത്തിന് ഇറക്കം കുറഞ്ഞ വെള്ള ഗൗൺ ധരിച്ചാണ് പ്രിയങ്ക എത്തിയത്. ഗ്രാമി അവാർഡ് ദാന വേദിയിൽ ഈ വസ്ത്രം ധരിച്ചെത്തിയ പ്രിയങ്ക ഏറെ ശ്രദ്ധ നേടുകയും ചെയ്തു. പുതുതലമുറയെ വഴിതെറ്റിക്കുന്നു, സംസ്കാരം നശിപ്പിക്കുന്നു എന്നൊക്കെയാണ് ഇൻസ്റ്റഗ്രാമിൽ പ്രിയങ്ക പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വരുന്ന കമന്‍റുകൾ. കൂട്ടത്തിൽ പ്രിയങ്കയെ അനുകൂലിച്ചും ആളുകൾ അഭിപ്രായ പ്രകടനം നടത്തുന്നുണ്ട്.

https://www.instagram.com/p/B7zRxF5J7ie/

ധരിക്കുന്ന വ്യക്തിക്കില്ലാത്ത എന്ത് പ്രശ്നമാണ് കാണുന്നവർക്കുള്ളത് എന്നും ചിലർ ചോദിക്കുന്നു. ഏതായാലും പ്രിയങ്ക പങ്കുവച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്നത്. അതോടൊപ്പം കമന്‍റും മറുപടിയുമായി ചിത്രത്തെ ചൊല്ലിയുള്ള തർക്കവും തുടരുകയാണ്. ജൊനാസ് സഹോദരൻമാർക്കും അവരുടെ ഭാര്യമാർക്കും ഒപ്പമാണ് പ്രിയങ്ക ഗ്രാമി വേദിയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button