CinemaLatest NewsBollywoodNews

ബോളിവുഡിൽ നിന്ന് ഒരിക്കലും തുല്യ വേതനം ലഭിച്ചിരുന്നില്ല: പ്രിയങ്ക ചോപ്ര

ബോളിവുഡിൽ നിന്ന് ഒരിക്കലും തുല്യ വേതനം ലഭിച്ചിരുന്നില്ലെന്ന് നടി പ്രിയങ്ക ചോപ്ര. തന്റെ തുടക്കകാലത്ത് സഹ പുരുഷ താരത്തിന് ലഭിക്കുന്നതിന്റെ 10 ശതമാനം പ്രതിഫലം മാത്രമേ ലഭിച്ചിരുന്നതെന്നും ബോളിവുഡിൽ സ്ത്രീ-പുരുഷ താരങ്ങൾക്കിടയിൽ വേതനത്തിന്റെ കാര്യത്തിൽ വലിയ അന്തരമുണ്ടെന്നും പ്രിയങ്ക പറയുന്നു.

‘ബോളിവുഡിൽ നിന്ന് ഒരിക്കലും തുല്യ വേതനം ലഭിച്ചിരുന്നില്ല. സഹ പുരുഷ താരത്തിന് ലഭിക്കുന്നതിന്റെ 10 ശതമാനം പ്രതിഫലം മാത്രമേ ആദ്യകാലത്ത് ലഭിച്ചിരുന്നുള്ളൂ. അവർക്ക് ഭീമമായ പ്രതിഫലമാണ് ലഭിക്കാറുള്ളത്. ഇപ്പോഴും അതിന് മാറ്റം വന്നിട്ടില്ല. സ്ത്രീ-പുരുഷ താരങ്ങൾക്കിടയിൽ വേതനത്തിന്റെ കാര്യത്തിൽ വലിയ അന്തരമുണ്ട്. ഇപ്പോൾ എന്റെ തലമുറയിൽ പെട്ട സ്ത്രീകൾ തുല്യ വേതനം ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്, ഞങ്ങൾക്ക് അത് കിട്ടിയിട്ടില്ല’.

‘സെറ്റിൽ ചിലപ്പോൾ മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരും. എന്നാൽ, സെറ്റിൽ എപ്പോൾ എത്തണമെന്ന് തീരുമാനിക്കാൻ പോലും പുരുഷ താരങ്ങൾക്ക് അധികാരമുണ്ട്. എന്റെ നിറത്തിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ടിരുന്നു. ‘ബ്ലാക് ക്യാറ്റ്’ പോലുള്ള വിളികൾ കേട്ടിരുന്നു. പ്രിയങ്ക ചോപ്ര പറയുന്നു.

Read Also:- സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല, കേള്‍ക്കുന്നത് വ്യാജമായ കാര്യങ്ങള്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

റിച്ചാർഡ് മാഡനൊപ്പം ‘സിറ്റാഡൽ’ എന്ന പരമ്പരയാണ് പ്രിയങ്കയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ജിം സ്ട്രോസ് സംവിധാനം ചെയ്യുന്ന ‘ഇറ്റ്സ് ഓൾ കമിംഗ് ബാക്ക് ടു മി’യിലും നടി അഭിനയിക്കും. ചിത്രം പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ‘ജീ ലെ സരാ’ ആണ് പ്രിയങ്കയുടെതായി ഒരുങ്ങുന്ന ബോളിവുഡ് ചിത്രം. ആലിയ ഭട്ടും കത്രീന കൈഫും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button